കേരളത്തിലെ കോവിഡ്​ വ്യാപനം മറ്റു സംസ്​ഥാനങ്ങളേക്കാള്‍ ഏറെ കൂടുതൽ; മുന്നറിയിപ്പുമായി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത്​ കോവിഡ്​ രണ്ടാം തരംഗം ഉടനെ അവസാനിക്കില്ലെന്നും വര്‍ധിച്ച ജാഗ്രത വേണമെന്നും കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്​. ഒരാളില്‍ നിന്ന്​ ഒന്നിലധികം ആളുകള്‍ക്ക്​ കോവിഡ്​ വ്യാപിക്കുന്നത്​ കേരളമടക്കമുള്ള എട്ട്​ സംസ്​ഥാനങ്ങളിലാണ്​. നൂറ്​ കോവിഡ്​ രോഗികളില്‍ നിന്ന്​ നൂറിലധികം ആളുകളിലേക്ക്​ പുതിയതായി കോവിഡ്​ ബാധിക്കുന്നുണ്ട്​.

ഈ സാഹചര്യത്തില്‍ കോവിഡ്​ വ്യാപന തോത്​ കൂടിയ അളവിലായിരിക്കും. കേരളമടക്കമുള്ള സംസ്​ഥാനങ്ങളില്‍ ഈ അവസ്​ഥയാണുള്ളത്​. കേരളം, തമിഴ്​നാട്​ തുടങ്ങിയ എട്ട്​ സംസ്​ഥാനങ്ങളില്‍ കോവിഡ്​ വ്യാപനം കൂടുകയാണ്​. കേരളത്തിലെ കോവിഡ്​ വ്യാപനം മറ്റു സംസ്​ഥാനങ്ങളേക്കാള്‍ ഏറെ കൂടുതലാണ്​. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പും കേന്ദ്രം നല്‍കി.

കേരളം, തമിഴ്​നാട്​ അടക്കമുള്ള സംസ്​ഥാനങ്ങളില്‍ വ്യാപന തോത്​ കൂടി തന്നെ നില്‍ക്കുന്നതിനാല്‍ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നാണ്​ കേന്ദ്രം പറയുന്നത്. രാജ്യത്തെ മൊത്തം കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ കുറവ്​ പ്രകടമാണെങ്കിലും എട്ട്​ സംസ്​ഥാനങ്ങളിലെ പ്രവണത മറിച്ചാണ്​. അതുകൊണ്ടു തന്നെ കൂടുതല്‍ ജാഗ്രത ഉണ്ടെങ്കില്‍ മാത്രമേ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനാകുകയുള്ളൂവെന്നാണ്​ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...