കൊച്ചി : മുട്ടിൽ മരം മുറിക്കൽ കേസിൽ നിയമോപദേശം തേടിയുള്ള റേഞ്ച് ഓഫിസറുടെ കത്ത് മടക്കി ഐ ജി. റേഞ്ച് ഓഫിസർ നേരിട്ട് നിയമോപദേശം തേടിയത് ചട്ട വിരുദ്ധമാണ്. കേസിൽ ജൈവ വൈവിധ്യ നിയമം ചുമത്തിയത് നിലനിൽക്കുമോയെന്നാണ് നിയമോപദേശം തേടിയതെന്നും ചട്ടപ്രകാരം നിയമോപദേശം തേടേണ്ടത് നിയമ വകുപ്പിനോടെന്നും ഐ ജി ചൂണ്ടിക്കാട്ടി.
അതേസമയം മുട്ടിൽ മരംമുറിക്കൽ കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു . വനം, റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ പ്രകാരമാണ് നടപടി.
ഉദ്യോഗസ്ഥര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയോ, പ്രതികളെ സഹായിക്കാൻ ഫയലുകളിൽ അനുകൂല തീരുമാനം എഴുതിയോയെന്നും അനേഷിക്കും. നിലവിൽ രണ്ട് വനം ഉദ്യോഗസ്ഥരെയും രണ്ട് റവന്യൂ ഉദ്യോഗസ്ഥരെയുമാണ് ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരിക്കുന്നത്.