ന്യൂഡല്‍ഹി : ചൊവ്വാഴ്ചകളില്‍ ഇറച്ചിക്കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന ഹരിയാന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉത്തരവിനെതിരെ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിന്‍ ഉവൈസി.
കോടിക്കണക്കിന് മനുഷ്യരുടെ ഭക്ഷണശീലങ്ങളില്‍ ഉള്‍പ്പെട്ടതാണ് മാംസമെന്നും അതിന് അശുദ്ധി കല്‍പ്പിക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. മറ്റുള്ളവര്‍ തങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ എങ്ങനെയാണ് മതവികാരത്തെ വ്രണപ്പെടുത്തുക. ഇഷ്ടമുള്ളവര്‍ മാംസം വാങ്ങിക്കുന്നു, കഴിക്കുന്നു. ആരെയും നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നില്ലല്ലോ. ഇങ്ങനെയാണെങ്കില്‍ മദ്യശാലകള്‍ വെള്ളിയാഴ്ചകളില്‍ അടച്ചിടാന്‍ തയ്യാറാകുമോ?’, ഉവൈസി പറഞ്ഞു.