നെയ്യാറ്റിന്‍കര : ചരിത്രത്തിലാദ്യമായി ഭരണത്തുടര്‍ച്ചയുണ്ടാകുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍പോകുന്നതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇടതുപക്ഷം ഒറ്റക്കെട്ടായി പ്രചരണ പ്രവര്‍ത്തനം നടത്തുകയാണ്. ഇടതുപക്ഷ പ്രവര്‍ത്തകരല്ലാത്തതായ അനവധി പേരാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. അവരെല്ലാം തുടര്‍ സര്‍ക്കാര്‍ വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം കുട്ടിച്ചോറാക്കാന്‍ അനുവദിക്കില്ല. ഹിന്ദു രാഷ്ട്രമാക്കണമെന്നു പറഞ്ഞ് സംഘപരിവാറെത്തിയാല്‍ അതിന് മനസില്ല എന്ന് പറയുന്ന സംസ്ഥാനമാണ് കേരളവും ഇടതുപക്ഷ മുന്നണിയും. ഭരണഘടനാ വിരുദ്ധമായ പൗരത്വഭേദഗതി നിയമം നടപ്പാക്കാന്‍ മനസില്ലെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും നെയ്യാറ്റിന്‍കരയില്‍ വികസന മുന്നേറ്റ ജാഥയില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.