തട്ടേക്കാട് ബോട്ട്‌ ദുരന്തo : ബോട്ട്‌ ഡ്രൈവറുടെ തടവ് ശിക്ഷ ഹൈക്കോടതി രണ്ട് വര്‍ഷമായി കുറച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  തട്ടേക്കാട് ബോട്ട്‌ ദുരന്ത കേസിലെ പ്രതിയും ബോട്ട്‌ ഡ്രൈവറുമായ വി എം രാജുവിന്‍റെ തടവ് ശിക്ഷ ഹൈക്കോടതി രണ്ട് വര്‍ഷമായി കുറച്ചു. പതിനെട്ട് പേരായിരുന്നു ബോട്ട്‌ ദുരന്തത്തില്‍ മരിച്ചത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച അഞ്ച് വര്‍ഷത്തെ തടവുശിക്ഷയാണ് ഹൈക്കോടതി ഇളവ് ചെയ്തത്.

തട്ടേക്കാട് ബോട്ട്‌ ദുരന്തം റോഡ് അപകടങ്ങള്‍പോലെ സംഭവിച്ച ഒന്നാണ്. അതിനാല്‍ ബോട്ട്‌ ഉടമ കൂടിയായ ഡ്രൈവര്‍ക്കെതിരെ മന:പ്പൂർവ്വമല്ലാത്ത നരഹത്യ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

2007 ഫെബ്രുവരി 20 നായിരുന്നു പതിന‌ഞ്ച് സ്കൂള്‍ കുട്ടികളും മൂന്ന് അധ്യാപകരും തട്ടേക്കാട് ബോട്ട്‌ ദുരന്തത്തില്‍ മുങ്ങി മരിച്ചത്. അനുവദനീയമായതില്‍ കൂടുതല്‍ പേരെ കയറ്റിയതായിരുന്നു അപകടകാരണമെന്നാണ് കണ്ടെത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....