കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏ​പ്രില്‍ ആറിന്​

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏ​പ്രില്‍ ആറിന്​ നടക്കുമെന്ന്​ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ്​ കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു. പശ്ചിമബംഗാള്‍, തമിഴ്​നാട്​, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ്​ തീയതിയും ​പ്രഖ്യാപിച്ചു. പരീക്ഷകളും ഉത്സവങ്ങളും കണ​ക്കിലെടുത്താണ്​ തീയതി തീരുമാനിച്ചത്​. ഇതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

അഞ്ച്​ ഇടങ്ങളിലായി 18.86 കോടി വോട്ടര്‍മാരാണുള്ളത്​. ആകെ 824 മണ്ഡലങ്ങള്‍. ആകെ 2.7 ലക്ഷം പോളിങ്​ ബൂത്തുകള്‍​. കേരളത്തില്‍ 40,771 പോളിങ്​ സ്​റ്റേഷനുകളാണുള്ളത്​. 80 വയസ്സിന്​ മുകളിലുള്ളവര്‍ക്ക്​ പോസ്റ്റല്‍ വോട്ട്​ സൗകര്യമുണ്ടാകും. കോവിഡ്​ സാഹചര്യം കണക്കിലെടുത്ത്​ വോട്ടിങ്​ സമയം ഒരു മണിക്കൂര്‍ നീട്ടും.

വിരമിച്ച ഉദ്യോഗസ്​ഥര്‍ നിരീക്ഷകരാകും. പ്രചാരണ വാഹന റാലിക്ക്​ അഞ്ച്​ വാഹനങ്ങള്‍ മാത്രം. പത്രിക നല്‍കാന്‍ സ്​ഥാനാര്‍ത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. ഓണ്‍ലൈനായും പത്രിക നല്‍കാം. വീട്​ കയറിയുള്ള ​പ്രചാരണത്തിന്​ അഞ്ച്​ പേര്‍ മാത്രം മതി. ആയിരം വോട്ടര്‍മാര്‍ക്ക്​ ഒരു ബൂത്തായിരിക്കും. എല്ലാ ബൂത്തുകളും കെട്ടിടത്തിന്‍റെ താ​ഴത്തെ നിലയിലാകും. ദീപക്​ മിശ്ര കേരളത്തിലെ പോലീസ്​ നിരീക്ഷകന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...