പി വി അന്‍വറിനെതിരെ ആഞ്ഞടിച്ച് എം വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍: നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ പി വി അന്‍വറിനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിലമ്പൂരിനെ അന്‍വര്‍ യുഡിഎഫിന് വേണ്ടി ഒറ്റുകൊടുത്തുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. യുദാസിന്റെ നിലയാണ് അന്‍വര്‍ സ്വീകരിച്ചത്. ഇനി അന്‍വറുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അന്‍വര്‍ പിണറായിസം എന്ന പദം ഉപയോഗിക്കുന്നതിനെതിരെയും എം വി ഗോവിന്ദന്‍ ആഞ്ഞടിച്ചു. അസംബന്ധം പറയുകയും അതിന് പിണറായിസം എന്ന പേര് കൊടുക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. തോന്നിയതു പോലെ പറയുന്ന പദമാണത്. പി വി അന്‍വര്‍ ആ പദം ഉപയോഗിക്കുന്നതിന് പിന്നാലെ പോകേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫിനെതിരെയും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. യുഡിഎഫിന് രാഷ്ട്രീയ ആയുധമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വികസനത്തെക്കുറിച്ച് യുഡിഎഫ് മിണ്ടുന്നില്ല. മിണ്ടിയാല്‍ എല്‍ഡിഎഫ് വികസനങ്ങള്‍ പറയാന്‍ തുടങ്ങുമെന്ന് അവര്‍ക്കറിയാം. കഴിഞ്ഞ ഒന്‍പത് വര്‍ഷം വികസന വിരുദ്ധ സമരം മാത്രമേ യുഡിഎഫ് നടത്തിയിട്ടുള്ളൂ. യുഡിഎഫ് വികസന വിരോധികളാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. മികച്ച വിജയം നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിഹ്നത്തിന്‍ മത്സരിച്ചാല്‍ അടിപതറുന്ന സാഹചര്യം കേരളത്തില്‍ എവിടെയുമില്ല. സര്‍ക്കാരിനെ ജനങ്ങള്‍ നല്ല രീതിയില്‍ വിലയിരുത്തുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പെന്‍ഷന്‍ വിവാദത്തിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പെന്‍ഷന്‍ എന്ന് പറഞ്ഞാല്‍ ബഹുമാനിക്കല്‍ കൂടിയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പെന്‍ഷന്‍ ഉദ്പാദനക്ഷമമല്ല എന്നായിരുന്നു കരുണാകരന്‍ പറഞ്ഞത്. അവരുടെ ശിഷ്യന്മാരാണ് ഇപ്പോള്‍ പെന്‍ഷന്‍ കൈക്കൂലിയാണെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...