സ്പീക്കറെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ജനാധിപത്യവിരുദ്ധം ; എം. വി. ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: സ്പീക്കറെ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥ ഇരുപത്തിയഞ്ചാം ദിനത്തോടനുബന്ധിച്ചു കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. അടിയന്തരപ്രമേയ നോട്ടിസ് അനുവദിക്കണോ എന്നു നിശ്ചയിക്കാനുള്ള അവകാശം സ്പീക്കർക്കുമുണ്ട്. എന്നാൽ ജനാധിപത്യ പ്രക്രിയയോടുള്ള അസഹിഷ്ണുതയാണ് പ്രതിപക്ഷം പ്രകടിപ്പിക്കുന്നത്. സ്പീക്കറുടെ മുഖം കാണാത്ത രീതിയിൽ ബാനർ ഉയർത്തിപിടിക്കുക, ഓഫീസ് ഉപരോധിക്കുക, വാച്ച് ആൻഡ് വാർഡിനെ ഉപദ്രവിക്കുക ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല. ഈ ജനാധിപത്യവിരുദ്ധതയ്ക്കെതിരെ ശക്തമായ കേരളത്തിൽ ഉ‍യരണമെന്നും അദ്ദേഹം പറഞ്ഞു.

കേരളം പോലെ ഏറ്റവും നന്നായി നിയമസഭാ സമ്മേളനം ചേരുന്ന സഭകൾ ഇന്ത്യയിലില്ല. അതെല്ലാം അലങ്കോലപ്പെടുത്തുന്ന സമീപനമാണ് കുറച്ചു ദിവസമായി സഭയിൽ നടക്കുന്നത്. ബ്രഹ്മപുരം തീപിടുത്തത്തിൽ വിജിലൻസ് ഉൾപ്പടെ സമഗ്ര അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പൊലീസിന്‍റെ അന്വേഷണം, വിദഗ്ധ സമിതിയുടെ അന്വേഷണം, വിജിലിൻസ് അന്വേഷണം എന്നിവയിലൂടെ കാര്യങ്ങൾ പുറത്തു വരും, എം. വി. ഗോവിന്ദൻ വ്യക്തമാക്കി. വിഷയദാരിദ്രം മൂലമാണു മന്ത്രി മുഹമ്മദ് റിയാസിനെ കടന്നാക്രമിക്കുന്നത്. വ്യക്തിപരമായി ആക്രമിക്കേണ്ട കാര്യമില്ല. കേന്ദ്ര ഗവൺമെന്‍റിന്‍റെ വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ട്. എന്നാൽ പ്രതിപക്ഷം അതിലൊന്നും പ്രതികരിക്കുന്നില്ല, എം. വി. ഗോവിന്ദൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...