Sunday, March 9, 2025 10:51 pm

പ്രായപരിധി മാനദണ്ഡത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് തുടരുമെന്ന് എം.വി.ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രായപരിധി മാനദണ്ഡത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് തുടരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രായപരിധിയിൽ ഇളവുളള രാജ്യത്തെ ഏക നേതാവ് പിണറായിയാണെന്നും എം.വി.ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ പാർട്ടി കോൺഗ്രസ് തന്നെ പിണറായിക്ക് ഇളവ് നൽകിയതാണെന്നും ആ ഇളവ് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ എം വി ഗോവിന്ദൻ വ്യക്തമാക്കുന്നു. പ്രായപരിധി മാനദണ്ഡത്തിൽ ഒഴിവാകുന്ന നേതാക്കളെ തുടർന്നും പാർട്ടിയുമായി സഹകരിപ്പിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. കൊല്ലം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി 24ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് എം.വി ഗോവിന്ദൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

75 വയസ് പിന്നിട്ട പിണറായി വിജയന് പ്രായപരിധി മാനദണ്ഡത്തിൽ നിന്ന് കണ്ണൂർ പാർട്ടി കോൺഗ്രസ് ഇളവ് നൽകിയതാണ്. ഇത്തവ ഇളവ് നൽകുന്നത് സംസ്ഥാന സമ്മേളനം പരിഗണിക്കുമോ എന്ന ചോദ്യത്തിനാണ് എം.വി. ഗോവിന്ദൻ സ്ഥിരീകരണം നൽകിയത്. 75 വയസ്സ് കഴിഞ്ഞവർ പാർട്ടി പദവികളിലും അധികാര സ്ഥാനങ്ങളിലും തുടരരുത് എന്നാണ് സിപിഐഎം തീരുമാനം. കേരള മുഖ്യമന്ത്രിയെന്ന പരിഗണനയില്‍ പിണറായി വിജയന് കഴിഞ്ഞതവണ അനുവദിച്ചതുപോലെ ഇളവ് ഇത്തവണയും നല്‍കാനുള്ള സാധ്യതയാണ് ഇതോടെ വ്യക്തമാകുന്നത്. പ്രവര്‍ത്തനപാരമ്പര്യവും അനുഭവസമ്പത്തും യോഗ്യതയും പിണറായി വിജയന് ഉണ്ടെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞു വെയ്ക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരിക്കെതിരായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് രണ്ടാഴ്ച്ചയ്ക്കിടെ പിടികൂടിയത് 4,228 പേരെ

0
തിരുവനന്തപുരം: ലഹരിക്കെതിരായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് രണ്ടാഴ്ച്ചയ്ക്കിടെ പിടികൂടിയത് 4,228...

സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ ഉടൻ പൂർത്തിയാകും : മന്ത്രി കെ രാജൻ

0
മലപ്പുറം : സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ ഉടൻ പൂർത്തിയാവുമെന്ന് റവന്യൂ...

ഇൻസ്റ്റാഗ്രാം റീൽസ് നിർമ്മിക്കാൻ നായയുടെ വാൽ മുറിച്ചു ; നാല് ആൺകുട്ടികൾക്കെതിരെ കേസ്

0
കതിഹാർ : കതിഹാറിൽ നാല് യുവാക്കൾ ചേർന്ന് ഒരു നായയുടെ വാൽ...

കുറുക്കൻ്റെ കടിയേറ്റ് മൂന്നു പേർക്ക് പരിക്ക്

0
തിരൂർക്കാട്ട് : കുറുക്കൻ്റെ കടിയേറ്റ് മൂന്നു പേർക്ക് പരുക്ക്. തിരൂർക്കാട് ഇല്ലത്ത്പറമ്പ്...