തിരുവനന്തപുരം: മത്സ്യ തൊഴിലാളി മേഖലയില്‍ ഏറ്റവും വലിയ പ്രസ്ഥാനമാണ് മത്സ്യ തൊഴിലാളി ഫെഡറേഷനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അടിമതുല്യ ജീവിതം നയിച്ച ഒരു ജനവിഭാഗമായിരുന്നു മത്സ്യ തൊഴിലാളികള്‍. വിലക്കു വാങ്ങിയ അടിമയെ എങ്ങനെയും പ്രവര്‍ത്തിപ്പിക്കാന്‍ ഉടമക്ക് അവകാശമുണ്ടായിരുന്ന പോലെയാണ് കടലോര മേഖലയിലെ കങ്കാണിമാര്‍ പ്രവര്‍ത്തിച്ചിരുന്നത്. സംഘടിത പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇത് മാറിയത്. ഇടതുപക്ഷ സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് മത്സ്യ തൊഴിലാളി മേഖലയില്‍ നടത്തുന്നത്. മലയോര മേഖലപോലെ കടലോര മേഖലയിലും പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വലിയ പ്രക്ഷോഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
കടലോരങ്ങളിലെ ചൂഷണം ചെയ്യാന്‍ ആഗോള ഭീമന്‍മാരെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് ഗവണ്‍മെന്റും ബി.ജി.പി സര്‍ക്കാരും ഇതില്‍ ഒരേ നിലപാടാണ് സ്വീകരിച്ചു പോന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആഴക്കടലും തീരസമ്പത്തും സമ്പന്നൻമാരുടെ കൈകളിലേക്കെത്തിക്കാനുള്ള നീക്കത്തെ മത്സ്യ തൊഴിലാളി ഫെഡറേഷൻ ഉൾപ്പടെയുള്ള സംഘടിത പ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുമെന്ന പ്രതിജ്ഞയാണ് സമ്മേളനത്തിന്റെ ഭാഗമായി ഉയര്‍ന്നു വരേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.