Tuesday, May 14, 2024 5:11 am

എ കെ ആന്റണിയുടേത് മൃദു ഹിന്ദുത്വ നിലപാടെന്ന് എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എ കെ ആന്റണിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എ കെ ആന്റണിയുടേത് മൃദു ഹിന്ദുത്വ നിലപാടെന്ന് ഗോവിന്ദൻ പ്രതികരിച്ചു. കോൺഗ്രസ് കാലാകാലങ്ങളായി പിന്തുടരുന്ന മൃദുഹിന്ദുത്വ നിലപാട് ആന്റണി ആവർത്തിക്കുകയാണ്. ആർഎസ്‍എസിനെയും സംഘപരിവാറിനെയും നേരിടാൻ കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാട് കൊണ്ടാവില്ലെന്നും കോൺഗ്രസിന്റേത് വർഗീയ പ്രീണന നയമെന്നും അദ്ദേഹം പ്രതികരിച്ചു.

കുറി തൊടുന്നവരെയും അമ്പലത്തില്‍ പോകുന്നവരെയും മൃതുഹിന്ദുത്വം പറഞ്ഞ് മാറ്റിനിര്‍ത്തരുതെന്ന എകെ ആന്‍റണിയുടെ പ്രസ്താവനയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. പ്രതിപക്ഷനേതാവ് വിഡി സതീശനും കെ മുരളീധരനും അടക്കം എകെ ആന്‍റണിയെ പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസ് സാമൂദായിക സംഘടനയല്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

ദേശീയ തലത്തില്‍ ബിജെപിയെ തോല്‍പിക്കാനായി കോണ്‍ഗ്രസ് മൃദുഹിന്ദുത്വം സ്വീകരിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് മുസ്ലീംലീഗടക്കം പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിക്കുന്ന സാഹചര്യത്തിലാണ് എകെ ആന്‍റണി ചിലകാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. ചന്ദനക്കുറി ഇട്ടത് കൊണ്ടോ അമ്പലത്തില്‍ പോയത് കൊണ്ടോ മൃദുഹിന്ദുത്വമാകില്ല. അവരെ കൂ‍ടി ഉൾപ്പെടുത്തിയാലേ നരേന്ദ്ര മോദിക്കെതിരായ പോരാട്ടം വിജയിക്കുകയുള്ളൂ. സിപിഎം ന്യൂനപക്ഷങ്ങളുമായി അടുക്കുകയും അവരുടെ ഹിന്ദു കേഡര്‍ വോട്ടുകള്‍ അവരെ സഹായിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഒററപ്പെടടുപോകുന്നുവെന്ന തിരിച്ചറിവിലാണ് എകെ ആന്‍റണിയുടെ പ്രസ്താവവന. എന്നാല്‍ ഇതിനെ എതിര്‍ത്ത് കൊണ്ടാണ് രാജമോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് സാമൂദായിക സംഘടനയല്ലെന്നായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.

കോണ്‍ഗ്രസില്‍ നിന്ന് പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുന്നതും ബിജെപിയെ തോല്‍പിക്കാനായി പല കോണ്‍ഗ്രസ് നേതാക്കളും വര്‍ഗീയത പറയുന്നുവെന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് മൃദുഹിന്ദുത്വത്തെ അനുകൂലി്ച്ച് എകെ ആന്റണി നിലപാടെടുത്തത്. ലോക്സഭാ തെരഞ്ഞടുപ്പിന്‍റെ ഒരുക്കങ്ങളിലേക്ക് എല്ലാ പാര്‍ട്ടികളും കടന്നിരിക്കെയാണ് വളരെ പ്രധാനമായൊരു വിഷയത്തില്‍ എകെ ആന്‍റണി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ധ​ന​മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ ശ​സ്ത്ര​ക്രി​യക്ക് വി​ധേ​യ​നാ​ക്കി

0
തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. ഇ​ന്ന്...

5ജി രണ്ടാം ലേലം ; ലക്ഷ്യം ലക്ഷം കോടി

0
കൊച്ചി: അതിവേഗ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നൽകുന്ന 5 ജി സ്പെക്ട്രത്തിന്റെ...

വിലക്കയറ്റം അതിരൂക്ഷം ; ഗുരുവായൂർ പപ്പടത്തിന്റെ നിർമ്മാണം തകർച്ചയിൽ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദമൂട്ടിൽ രുചിയുടെ പൊടി പാറിക്കുന്ന ഗുരുവായൂർ പപ്പടത്തിന്റെ...

ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക് ; കരാർ പുതുക്കാൻ സാധ്യത

0
ഡൽഹി: ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്. ഇത് സംബന്ധിച്ച...