Friday, September 6, 2024 7:11 pm

സിഎഎ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിൽ ഭൂരിഭാഗവും ഇടതു മുന്നണി പ്രവർത്തകര്‍ക്ക് എതിരെയാണെന്ന് എംവി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിഎഎ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിൽ ഭൂരിഭാഗവും ഇടതു മുന്നണി പ്രവർത്തകര്‍ക്ക് എതിരെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗൗരവ സ്വഭാവമുള്ള കേസുകളും കൂട്ടത്തിലുണ്ട്. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സിപിഎമ്മിന് ശക്തമായ നിലപാടുണ്ട്. നിയമം ഒരു കാരണവാശലും കേരളത്തിൽ നടപ്പാക്കില്ല. സമാന ചിന്താഗതിയുള്ളവരെ കൂടെ കൂട്ടി മുന്നോട്ട് പോകണമെന്ന് തന്നെയാണ് അന്നും ഇന്നും സിപിഎമ്മിന്റെ നിലപാട്. എന്നാൽ കോൺഗ്രസ് തയ്യാറാകുന്നില്ല. എന്ന് പറഞ്ഞാൽ ബിജെപിയെ സഹായിക്കുന്നതാണ് സതീശന്റെ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ ഫലപ്രദമായ കൂട്ടായ്മകൾ രൂപപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇടതുമുന്നണിയോട് ഏറ്റുമുട്ടുന്ന കോൺഗ്രസ്, ബിജെപിക്കെതിരെ പോരാടാൻ ഒന്നും ചെയ്യുന്നില്ല. ഓരോ സംസ്ഥാനവും ഓരോ യൂണിറ്റുകളായെടുത്ത് ബിജെപി വിരുദ്ധ വോട്ട് ചോരാതെ പ്രത്യേകം പദ്ധതി തയ്യാറാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സിഎഎ വിഷയത്തിൽ കേന്ദ്രസര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചു. ഹിന്ദുത്വ അജണ്ട സ്ഥാപിക്കാൻ സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണ് സിഎഎ. പാർലമന്ററി ജനാധിപത്യം തകർക്കാൻ ബോധപൂർവമുള്ള നീക്കം നടക്കുന്നു. ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. പൗരത്വ നിയമം അടിച്ചേൽപ്പിക്കുന്നത് മതനിരപേക്ഷതക്ക് വിരുദ്ധമായ നിലപാടാണ്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല ഇത്. ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായാണ് പൗരത്വ നിയമം നടപ്പാക്കുന്നത്.  തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

വളർത്തു മൃഗങ്ങളിൽ നിന്ന് 125 വ്യത്യസ്ത വൈറസുകൾ കണ്ടെത്തി ഗവേഷകർ

0
വളർത്തു മൃഗങ്ങളിൽ നിരവധി അപകടകാരികളായ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയതായി സയൻസ് ജേണലായ...

ജില്ലയിലെ പോലീസ് ക്രിമിനലുകളെ താലോലിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ബി.ജെ.പി യില്‍ നിന്നും മന്ത്രിയുടെയും സി.പി.എം നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍...

സംവരണ തത്വം പാലിച്ചില്ലെന്ന് പരാതി ; കീം അലോട്മെൻ്റ് പട്ടിക പിൻവലിച്ചു

0
തിരുവനന്തപുരം: നിലവിൽ എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം മൂന്നാം ഘട്ട അലോട്ട്മെന്റ് പട്ടിക...

തമിഴ് ചിത്രം ബാഷയുടെ സംവിധായകന്‍ ആര് ? പിഎസ്‍സി പരീക്ഷയിലെ ചോദ്യത്തിൽ ഞെട്ടി ഉദ്യോഗാര്‍ഥികൾ

0
തിരുവനന്തപുരം: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ ബാഷയുടെ സംവിധായകന്‍ ആരെന്നായിരുന്നു സര്‍ക്കാര്‍...