ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിശക്തമായ രീതിയിലുള്ള ന്യൂനപക്ഷ വേട്ടയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് എം വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇന്ത്യയുടെ വിവിധ മേഖലകളില്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിശക്തമായ രീതിയിലുള്ള ന്യൂനപക്ഷ വേട്ടയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ന്യൂനപക്ഷ വേട്ട ഏറ്റവും കൂടുതല്‍ നടക്കുന്നത് ഛത്തീസ്ഗഡിലാണ്. ബജ്‌റംഗ്ദള്‍ സംഘപരിവാര്‍ പോലുള്ള സംഘടനങ്ങള്‍ ബോധപൂര്‍വ്വം ഭരണം കയ്യിലെടുക്കുകയാണ്. കന്യാസ്ത്രീകള്‍ക്ക് അവരുടെ പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത രീതിയാണ്. സംഘപരിവാര്‍ അവര്‍ക്ക് നേരെ കടന്നാക്രമണം നടത്തുന്നു. ഭരണഘടനാപരമായ സ്വാതന്ത്ര്യം അനുവദിക്കില്ല എന്നതാണ് ഇവിടെ നടക്കുന്നത്.

ഇതില്‍ രാജ്യവ്യാപകമായ പ്രതിഷേധം അനിവാര്യമാണ്.ഭരണഘടന വിരുദ്ധമായ ന്യൂനപക്ഷ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ നമുക്ക് ചുമതല ഉണ്ട്. രാജ്യവ്യാപകമായി വലിയ കടന്നാക്രമണങ്ങളും കൊലപാതകങ്ങളും നടക്കുന്നു.അത് അനുവദിച്ച് കൊടുക്കാനാകില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനും കന്യാസ്ത്രീയുടെ കുടുംബത്തെ സന്ദർശിച്ചു.മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റാണ് നടന്നത്. സംസ്ഥാന സർക്കാരിന്‍റെ എല്ലാ പിന്തുണയും കുടുംബത്തിനുണ്ട്. നിയമപരമായ എല്ലാ വഴികളും തേടാനാണ് ശ്രമിക്കുന്നതെന്നും  മന്ത്രി പി രാജീവ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എച്ച്.പി.വി. വാക്സിനേഷനിൽ കേരളം പിന്നിൽ

0
കാളികാവ്: രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരുന്നതിന് മുമ്പേ പ്രതിരോധം...

വീടിന്റെ ഓടുപൊളിച്ച് അകത്തുകടന്ന് ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു ; പക്ഷേ പണികിട്ടി

0
മലപ്പുറം: വണ്ടൂര്‍ പോരൂര്‍ കരുവാറ്റക്കുന്ന് കക്കുണ്ടില്‍ വീടിന്‍റെ ഓട് പൊളിച്ച് മോഷണം....

രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ

0
കൊല്ലം: രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി...

എസ്.കെ.ഇ.പി.ഡബ്ല്യു.എസ് പ്രവർത്തനോദ്ഘാടനവും ആചാര്യൻ എസ്.കെ രാഘവൻ അനുസ്മരണവും സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ

0
കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്)...