കൊടകര കുഴൽപ്പണകേസ് മാറ്റി മറിക്കാൻ ഇടപെട്ടതും ഇതേ ഇഡി ഉദ്യോഗസ്ഥരെന്ന് എംവി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊടകര കുഴൽപ്പണകേസ് മാറ്റി മറിക്കാൻ ഇടപെട്ടതും ഇതേ ഇഡി ഉദ്യോഗസ്ഥരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്രസർക്കാർ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നുവെന്നും എംവി ഗോവിന്ദൻ. ഇഡിയെ സംബന്ധിച്ച് പാർട്ടിയുടെ അഭിപ്രായം നേരത്തെ രേഖപ്പെടുത്തിയതാണ്. പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തെ കടന്നാക്രമിക്കാനും കള്ളക്കേസിൽ കുടുക്കാനും മുഖ്യമന്ത്രിയെ ഉൾപ്പെടെ കള്ളക്കേസിൽ കൊടുക്കാൻ ശ്രമിക്കുന്നുവെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. സിബിഐയെയും ഇഡിയെയും രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. കൂട്ടിലടക്കപ്പെട്ട തത്ത എന്ന രീതിയിലുള്ള ഏജൻസിയായി മാറി. കുറച്ചായി കോടതിക്കും ജനങ്ങൾക്കും മനസ്സിലാകുന്ന രീതിയിൽ ഇത്തരം ഉദ്യോഗസ്ഥർ സാമ്പത്തികമായ അഴിമതി നടത്തുന്ന ആളുകളായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ പല ഭാഗത്തുനിന്നും ഇത്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

ഇപ്പോഴാണ് കേരളത്തിൽ കൊച്ചിയിൽ നിന്നും ഈ വിഷയം ഉയർന്നുവരുന്നത് കേസുകൾ ഒതുക്കി തീർക്കാൻ കോടികൾ വാങ്ങുന്ന സംഭവം വാർത്തയാകുന്നു. ഉദ്യോഗസ്ഥർ വലിയ രീതിയിലുള്ള പണം സമ്പാദത്തിനുള്ള ഉപകരണം ഉപയോഗപ്പെടുത്തുന്നുവെന്ന് എംവി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. കുഴൽപ്പണം അടക്കമുള്ള ബിജെപിക്കാർ പ്രതികളായ കേസുകൾ തേച്ചു മായ്ച്ച് കളയുന്നുവെന്നും അദേഹം പറഞ്ഞു. ഇ ഡി ഉദ്യോഗസ്ഥൻ ഒന്നാം പ്രതിയായ കോഴക്കേസിൽ അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെതിരെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കർശന നടപടിക്ക് ഒരുങ്ങുകയാണ്. ശേഖർ കുമാറിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയേക്കും. സംഭവത്തിൽ ഇഡി വകുപ്പുതല അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൂണാർ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയെ ക്ഷണിച്ച് നാസ

0
അമേരിക്ക : ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ലക്ഷ്യമിടുന്ന അമേരിക്കയുടെ മഹത്തായ...

വെള്ളം കയറിയ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഒഴുക്കിൽപ്പെട്ട് അപകടം ; മധ്യപ്രദേശിൽ കുടുംബത്തിലെ...

0
ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിൽ വെള്ളം കയറിയ റോഡ് മുറിച്ചുകടക്കാൻ...

ഔഷധസസ്യങ്ങൾ ശേഖരിക്കാൻ പോയ 73കാരനും 58കാരിയും മലയിൽ കുടുങ്ങിയത് 30 മണിക്കൂർ

0
ബീജിംഗ്: രക്ഷാപ്രവർത്തകരുടെ നിർദേശം അവഗണിച്ചതിനെ തുടർന്ന് വനയാത്രയ്ക്കിടെ വഴിതെറ്റിയവർ 30...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തെരുവുനായ ആക്രമണം

0
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ തെരുവുനായ ആക്രമണത്തിൽ ദർശനത്തിനെത്തിയ രണ്ടുപേർക്ക് കടിയേറ്റു. നായയെ...