കോഴിക്കോട് : ആരുടെ മുന്നിലും ഇടതുമുന്നണി വാതില്‍ അടച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വലതുപക്ഷ രാഷ്ട്രീയം ഉപേക്ഷിച്ചു വരുന്നവരെ സിപിഎം എപ്പോഴും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് വിശാലമായ മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണെന്നും പ്രധാന വിഷയങ്ങളില്‍ ലീഗ് കോണ്‍ഗ്രസിനെ തിരുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡ്, വിഴിഞ്ഞം, ഗവര്‍ണര്‍ വിഷയങ്ങളില്‍ ലീഗ് കോണ്‍ഗ്രസിനെ തിരുത്തിയതായും എം വി ഗോവിന്ദന്‍ പറഞ്ഞു. ലീഗിനെക്കുറിച്ച് പറഞ്ഞ അഭിപ്രായം തെരഞ്ഞെടുപ്പോ രാഷ്ട്രീയ കൂട്ടുകെട്ടോ മുന്നില്‍ കണ്ടല്ലെന്ന് വ്യക്തമാക്കിയ ഗോവിന്ദന്‍ മുന്നണിയിലേക്ക് ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും പറഞ്ഞു.
അതേസമയം മുസ്ലിം ലീഗ് യുഡിഎഫിന്‍റെ അവിഭാജ്യ ഘടകമാണെന്നാണ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഇന്ന് പ്രതികരിച്ചത്. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന അഭിപ്രായം എം വി ഗോവിന്ദന്‍റെത് മാത്രമല്ല. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നത് സമൂഹത്തിന്‍റെ മൊത്തം അഭിപ്രായമാണ്. എല്‍ഡിഎഫിലേക്കുള്ള ക്ഷണമായി ഇതിനെ കാണുന്നില്ലെന്നും തങ്ങള്‍ പറഞ്ഞു.
അദ്ദേഹം ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യം പറഞ്ഞുവെന്ന് മാത്രം. അതിനപ്പുറത്ത് ഒരു രാഷ്ട്രീയ വിലയിരുത്തലായി കാണേണ്ടതില്ല. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളില്‍ പ്രതികരിക്കേണ്ടതില്ല സാദിഖലി തങ്ങള്‍ പറഞ്ഞു. അതേസമയം എം വി ഗോവിന്ദന്‍ പറഞ്ഞത് ഗൗരവത്തോടെ കാണണമെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. ലീഗ് പോയാല്‍ യുഡിഎഫിന് വന്‍ നഷ്ടമുണ്ടാകും. മുന്നണി ദുര്‍ബലമാകും. ആറു മാസം മുന്‍പുവരെ ലീഗ് വര്‍ഗീയകക്ഷി എന്നാണ് സിപിഎം പറഞ്ഞിരുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.