സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങും ; ലത്തീന്‍ സഭയുടെ ഇടയ ലേഖനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങളോടു സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തില്‍ തൃപ്തരല്ലെന്ന് വ്യക്തമാക്കി ലത്തീന്‍ അതിരൂപത. സമരം നിര്‍ത്തിവെച്ചതു തല്‍ക്കാലത്തേക്കാണെന്നും ലത്തീന്‍ അതിരൂപത വ്യക്തമാക്കി. 7 ആവശ്യങ്ങളില്‍ ആറെണ്ണം നടപ്പാക്കിത്തുടങ്ങിയെന്ന് അവകാശവാദമുന്നയിക്കുന്ന സര്‍ക്കാര്‍ ഭാഗികമായി മാത്രമാണ് ഈ ആറും നടപ്പാക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കാന്‍ വേണ്ട ഇടപെടല്‍ തുടര്‍ന്നുമുണ്ടാകുമെന്ന് ഇന്നു പള്ളികളില്‍ വായിക്കുന്ന ആര്‍ച്ച്‌ ബിഷപ് തോമസ് ജെ.നെറ്റോയുടെ സര്‍ക്കുലറില്‍ പറയുന്നു.

140 ദിവസം നീണ്ട സമരം അവസാനിപ്പിച്ചത് എന്തുകൊണ്ടെന്നു വിശദീകരിക്കുന്നതാണു സര്‍ക്കുലര്‍. സമരത്തിനു പരിഹാരമുണ്ടാകാത്തതിലുള്ള ആശങ്ക പല മേഖലകളില്‍ നിന്നുമുയര്‍ന്നു. ഇതിനിടെയാണു മുല്ലൂര്‍, വിഴിഞ്ഞം പ്രദേശങ്ങളില്‍ അനിഷ്ട സംഭവങ്ങളുണ്ടായത്. തുറമുഖ കവാടത്തില്‍ സമരം തുടരുന്നതു കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ക്കു കാരണമായേക്കാം.

സമാധാനാന്തരീക്ഷം രൂപപ്പെടുത്തുന്നതിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന ചിന്തയാണു സമരം നിര്‍ത്തുന്നതിലേക്കു നയിച്ചത്. ക്യാംപുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് വാടകവീട് കണ്ടെത്തുന്നതിനും മറ്റും സഹായം നല്‍കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. സമരം പരിഹാരം കാണാതെ തുടരുന്നതില്‍ പൊതുസമൂഹത്തിനുള്ള ആശങ്കയും ചര്‍ച്ചകള്‍ക്കായുള്ള സര്‍ക്കാരിന്‍റെ ക്ഷണവും സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തെ സ്വാധീനിച്ചതായും ആര്‍ച്ച്‌ ബിഷപ്പ് തോമസ് ജെ.നെറ്റോ പുറത്തിറക്കുന്ന ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു. നവംബര്‍ 26, 27 തീയതികളിലായി മുല്ലൂര്‍, വിഴിഞ്ഞം പ്രദേശങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങളില്‍ തദ്ദേശീയരും പോലീസുമുള്‍പ്പെടെ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതോടെ സമരം തുടരുന്നത് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ക്കു കാരണമാകുമെന്ന് സമരസമിതിക്ക് ആശങ്കയുണ്ടായി. സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനാണ് തത്കാലം സമരം നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനത്തിലേക്കെത്തിയതെന്നും ഇടയലേഖനം വിശദീകരിക്കുന്നു.

കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍, കേരള കത്തോലിക്ക മെത്രാന്‍ സമിതി, തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ലെയ്സണിങ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കു ശ്രമിച്ചിരുന്നത്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസിന്‍റെ ഇടപെടല്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്കും സാഹചര്യമൊരുക്കി. സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ തുറമുഖനിര്‍മ്മാണം നിര്‍ത്തിവെച്ച്‌ പഠനം നടത്തണമെന്നത് ഒഴികെയുള്ളവ അംഗീകരിച്ചുവെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഇതു ഭാഗികമായാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. പാരിസ്ഥിതികപ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചവരില്‍ സമരസമിതിയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താത്തത് പ്രതിഷേധാര്‍ഹമാണ്.

സമരം അവസാനിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളും ഇടയലേഖനത്തില്‍ അക്കമിട്ടു നിരത്തുന്നുണ്ട്. പാരിസ്ഥിതികപഠനത്തിന് സമരസമിതി നിയോഗിച്ച ജനകീയസമിതിയുടെ പഠനവും മത്സ്യത്തൊഴിലാളികള്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ വാദവും പുരോഗമിക്കുന്നുവെന്നും വിശ്വാസികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഇടയലേഖനം അവസാനിപ്പിക്കുന്നത്. വിഴിഞ്ഞം സമരത്തിന്‍റെ പശ്ചാത്തലത്തില്‍ സമരസമിതിയുടെ ഒരു യോഗം ശനിയാഴ്ച ലത്തീന്‍ അതിരൂപതാ ആസ്ഥാനത്തു ചേര്‍ന്നിരുന്നു. ഇതിലാണ് വിശ്വാസികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന സമീപനമുണ്ടാകണമെന്ന തീരുമാനമെടുത്തത്. കൂടാതെ വിശദമായ ചര്‍ച്ചകള്‍ക്കായി ഭാവിയില്‍ വിപുലമായ യോഗം ചേരാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...