അടൂര്‍ : സ്‌കാനിങ്ങിന് വന്ന യുവതിയുടെ നഗ്നചിത്രം പകര്‍ത്തിയതിന് കുപ്രസിദ്ധമായ അടൂര്‍ ദേവി സ്‌കാനിങ് സെന്‍റര്‍ വീണ്ടും വിവാദത്തില്‍. പണം വാങ്ങിയിട്ടും സ്‌കാനിങ് നടത്താത്ത സംഭവത്തില്‍ ദേവി സ്‌കാനിങ് സെന്റര്‍ പരാതിക്കാരന് പണം തിരികെ നല്‍കി. കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡി.എം.ഓയുടെ ഉത്തരവിന്മേലാണ് നടപടി. അടൂര്‍ ഗവ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന ദേവി സ്‌കാന്‍ സെന്ററാണ് സ്‌കാനിങ് ഫീസായി വാങ്ങിയ 1200 രൂപ തിരികെ നല്‍കിയത്.
വടക്കടത്തുകാവ് മുരുകവിലാസത്തില്‍ ജെ.ശൈലേന്ദ്രനാഥ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പരാതിക്കിടയാക്കിയ സംഭവം ഇങ്ങനെ ; – 2022 ഒക്ടോബര്‍ 14ന് ശൈലേന്ദ്ര നാഥിന്റെ അച്ഛന്‍ ജനാര്‍ദ്ദനന്‍ പിള്ള പുറത്തെ മുഴനീക്കം ചെയ്യുന്നതിനു വേണ്ടി അടൂര്‍ ഗവ.ആശുപത്രിയിലെ ഡോക്ടറുടെ അടുത്തുചെന്നു. അന്നേ ദിവസം തന്നെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ജനാര്‍ദ്ദനന്‍ പിള്ള സ്‌കാനിങ്ങിനായി ദേവീ സ്‌കാനിങ് സെന്ററില്‍ എത്തി. 1200 രൂപ സ്‌കാനിങ്ങിനും 30 രൂപ രക്തപരിശോധനക്കും അടച്ചു. ഏറെ സമയം കഴിഞ്ഞപ്പോള്‍ ഡോക്ടറില്ല എന്ന കാരണം പറഞ്ഞ് സ്‌കാനിങ് നടത്തിയിയില്ല.
വാങ്ങിയ പണവും തിരികെ നല്‍കിയില്ല. തീര്‍ത്തും സുഖമില്ലാത്ത ജനാര്‍ദ്ദനന്‍ പിള്ളയെ ആശുപത്രിക്കു സമീപമുള്ള മറ്റൊരു ലാബിലേക്ക് ദേവി സ്‌കാനിങ് കേന്ദ്രത്തിലെ ജീവനക്കാര്‍ നടത്തിക്കൊണ്ടു പോയി. അവിടെയും ഡോക്ടര്‍ ഇല്ലാത്തതിനാല്‍ സ്‌കാനിങ്ങ് നടന്നില്ല. ഏറെ നേരം അച്ഛനും ഒപ്പം പോയ അമ്മയും അവിടെ കാത്തിരുന്നതായും ശൈലേന്ദ്രനാഥ് ഡി.എം.ഒയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് താന്‍ എത്തി മറ്റൊരു സ്‌കാനിങ്ങ് സെന്ററില്‍ കൊണ്ടു പോയി അവിടെ വീണ്ടും പണം അടച്ച് സ്‌കാന്‍ ചെയ്തു. അവിടെ നിന്നും സ്‌കാന്‍ ഫലം ലഭിക്കാന്‍ അല്‍പ്പം താമസിച്ചതിനാല്‍ തീരുമാനിച്ചുറപ്പിച്ച ശസ്ത്രക്രിയ മുടങ്ങിയതായും ശൈലേന്ദ്രനാഥ് പരാതിയില്‍ വ്യക്തമാക്കുന്നു.
ആദ്യം സ്‌കാനിങ്ങിനായി ദേവി സ്‌കാനിങ് സെന്ററില്‍ അടച്ച തുക തിരികെ ചോദിച്ചെങ്കിലും നല്‍കാന്‍ സ്‌കാനിങ് സെന്റര്‍ അധികൃതര്‍ തയാറായില്ല. തുടര്‍ന്നാണ് ശൈലേന്ദ്രനാഥ് ഒക്ടോബര്‍ 17 ന് ഡി.എം.ഒയ്ക്ക് പരാതി നല്‍കിയത്. പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടുകള്‍ ബോധ്യപ്പെട്ടതിനാല്‍ രോഗി അടച്ച തുക തിരികെ നല്‍കണം. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് രോഗികളോടും കൂടെ വരുന്നവരോടും നല്ല രീതിയില്‍ ആശയ വിനിമയം നടത്തുന്നതിന് നിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കണം.
പരാതിക്കാരന്‍റെ മാതാപിതാക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മേലില്‍ മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കുന്നതായും ശൈലേന്ദ്രനാഥിന്‍റെ പരാതിയില്‍ മേല്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ജൂനിയര്‍ അഡ്‌മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തുന്നു. പണം കഴിഞ്ഞ ദിവസം ബാങ്ക് അക്കൗണ്ടില്‍ വന്നതായി ശൈലേന്ദ്രനാഥ് വ്യക്തമാക്കി.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
































