വളാഞ്ചേരി: പത്ത് വർഷം മുമ്പ് മരിച്ച സ്ത്രീക്ക് സീറ്റ് ബെൽറ്റ് ഇടാത്തതിന്‍റെ പേരിൽ പിഴ അടക്കാൻ നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്. സ്ത്രീയുടെ ഭർത്താവും പാണ്ടികശാല അബൂദാബിപ്പടി സ്വദേശിയുമായ പള്ളിയാലിൽ മൂസ ഹാജിയാണ് പരാതിക്കാരൻ. കഴിഞ്ഞ മാസം 29ന് കോഴിക്കോട് നടക്കാവിൽ KL10 AL1858 എന്ന വാഹനത്തിൽ സീറ്റ് ബെൽറ്റ് ഇല്ലാതെ സഞ്ചരിച്ചു എന്ന പേരിൽ കോട്ടക്കൽ പറമ്പിലങ്ങാടിയിലുള്ള ആർ.ടി.ഒ ഓഫിസിൽ നിന്നാണ് തപാൽ വഴി പിഴ അടക്കാനുള്ള നോട്ടീസ് ലഭിക്കുന്നത്. ക്യാമറയിൽ പതിഞ്ഞതായി ലഭിച്ച ഫോട്ടോ അവ്യക്തമാണ്. തന്‍റേയോ, ഭാര്യയുടേയോ, മക്കളുടേയോ പേരിൽ യാതൊരു വിധ വാഹനങ്ങളും ഇല്ല. ഇതുമായി ബന്ധപ്പെട്ട് വളാഞ്ചേരി പോലീസിനും മലപ്പുറം ആർ.ടി.ഒക്കും പരാതി നൽകിയിട്ടുണ്ടെന്നും മൂസ ഹാജി പറഞ്ഞു. 30 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം വിശ്രമ ജീവിതം നയിക്കുന്ന തനിക്ക് ഇതുമൂലം മാനസികമായ പ്രയാസം അനുഭവപ്പെടുന്നുണ്ടെന്നും ബന്ധപ്പെട്ട അധികാരികൾ ഇതിന് പരിഹാരം കാണണമെന്നും മൂസ ഹാജി വളാഞ്ചേചരിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1