ലൈസൻസ് ഇപ്പോൾ പുതിയ രൂപത്തിലേക്ക് മാറ്റിയതിൻ്റെ പിന്നാലെ വാഹനങ്ങളുടെ ആർസി ബുക്കും പെറ്റ് ജിയിലേക്ക് മാറ്റാനൊരുങ്ങുകയാണ് എംവിഡി. ഇന്നു മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങാനും ഒക്ടോബർ നാല് മുതൽ വിതരണം ആരംഭിക്കുവാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ലാമിനേറ്റഡ് കാർഡുകൾ ഇനി മുതൽ ഉണ്ടാവില്ല. എടിഎം കാർഡിന് സമാനമായി പേഴ്സിൽ സൂക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് പുതിയ ആർസി ബുക്ക് തയ്യാറാക്കുന്നത്. അപേക്ഷിക്കുന്നതിന് 200 രൂപയും തപാൽ ഫീസും നൽകണം. സീരിയല്‍ നമ്പര്‍, യു.വി. ചിഹ്നങ്ങള്‍, ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യു.ആര്‍. കോഡ് എന്നിങ്ങനെ എല്ലാ വിധ അത്യാധുനിക സുരക്ഷാസംവിധാനങ്ങളെല്ലാം പുതിയ ആര്‍സിയിലുണ്ടാകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.
പെറ്റ് ജി കാര്‍ഡ് രൂപത്തിലേക്ക് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാറുന്നതോടെ ഇടനിലക്കാരുടെ അനാവശ്യമായ ഇടപ്പെടലുകൾ ഇല്ലാതാകുമെന്നതാണ് പ്രധാന നേട്ടമായി മോട്ടോർ വാഹന വകുപ്പ് വിലയിരുത്തിയിരുന്നത്. ഓഫീസുകളില്‍ നിന്നും ഓണ്‍ലൈനില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ചായിരിക്കും തേവരയിലെ കേന്ദ്രത്തില്‍ നിന്നും ആര്‍.സി. അച്ചടിച്ച് വിതരണം ചെയ്യുന്നതെന്നായിരുന്നു മുന്‍പ് പുറത്തുവന്ന വിവരം. അത് മാത്രമല്ല മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളിലെ വലിയൊരു ജോലിഭാരവും ഇതോടെ കുറയുകയും ചെയ്യും.
ലാമിനേറ്റഡ് കാര്‍ഡുകള്‍ തയ്യാറാക്കാനും തപാലില്‍ അയക്കാനും നിയോഗിച്ച ജീവനക്കാരെ ഇനി വകുപ്പിലെ മറ്റുജോലികളിലേക്ക് മാറ്റാനാകും എന്ന ഗുണവുമുണ്ട്. ഇന്ത്യയില്‍ പൊതുജനങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോക്യുമെന്റ് വെരിഫിക്കേഷന്‍ മുതല്‍ അതിനായി ഉപയോഗിക്കുന്ന സോഫ്‌റ്റ് വെയര്‍ വരെ കേന്ദ്രസര്‍ക്കാര്‍ ആണ് നല്‍കുന്നത്. രാജ്യത്തെ ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സിന്റെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതും കേന്ദ്ര സര്‍ക്കാരാണ്. ഫോട്ടോ ഐഡി പ്രൂഫ്, വയസ് തെളിയിക്കുന്ന രേഖ, വിലാസം തെളിയിക്കുന്ന രേഖ എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനായി സമര്‍പ്പിക്കേണ്ടത്.
ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഒന്ന് തിരിച്ചറിയല്‍ രേഖയായി ഗതാഗത വകുപ്പ് സ്വീകരിക്കുന്നു. പുതുതായി 30 രേഖകള്‍ പുതിയ ലൈസന്‍സ് അപേക്ഷക്കൊപ്പം സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. ഡ്രൈവിങ്ങ് ലൈസൻസ് പെറ്റ് ജി ഫോർമാറ്റിലേക്ക് മാറ്റാൻ അപേക്ഷിക്കാത്തവർ ഇപ്പോൾ തന്നെ അപേക്ഷിക്കാൻ ശ്രദ്ധിക്കുക. ഡ്രൈവിംഗ് ലൈസന്‍സ് പുതിയ പിവിസി പെറ്റ് ജി കാര്‍ഡിലേക്ക് മാറ്റാന്‍ ഇപ്പോള്‍ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്. 245 രൂപയാണ് അപേക്ഷ ഫീസ്. ഓണ്‍ലൈന്‍ ഫീസ് 200 രൂപയും തപാല്‍ ഫീസായി 45 രൂപയും ഉള്‍പ്പെടെ 245 രൂപ അടച്ച് അപേക്ഷിച്ചാല്‍ പെറ്റ്ജി കാര്‍ഡ് ലൈസന്‍സുകള്‍ സ്വന്തം വീട്ടിലെത്തും. ലൈസന്‍സ് പുതുക്കല്‍, വിലാസം മാറ്റല്‍, ഫോട്ടോ സിഗ്നേച്ചര്‍ തുടങ്ങിയവ മാറ്റല്‍, ജനന തീയതി മാറ്റല്‍, ഡൂപ്ലിക്കേറ്റ് ലൈസന്‍സ് എടുക്കല്‍ എന്നിവ ചെയ്യാനായുള്ളവര്‍ പെറ്റ് ജി കാര്‍ഡിലേക്ക് മാറ്റാന്‍ തിരക്കിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് (MVD) അധികൃതര്‍ നിര്‍ദേശിക്കുന്നത്. പുസ്തക രൂപത്തിലും പേപ്പര്‍ രൂപത്തിലും ഉള്ള ലൈസന്‍സുകള്‍ ഇനിയും അപ്‌ഡേറ്റ് ചെയ്യാന്‍ ബാക്കിയുള്ളവര്‍ അതത് ആര്‍ടിഒ / സബ് ആര്‍ടി ഓഫീസുകളുമായി ബന്ധപ്പെട്ട് പുതിയ കാര്‍ഡിനായി അപേക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ മാത്രമേ 245 രൂപ നിരക്കില്‍ സ്മാര്‍ട്ട് ലൈസന്‍സ് ലഭിക്കുകയുള്ളൂ. അതിനു ശേഷം കാര്‍ഡ് രൂപത്തിലേക്ക് മാറാന്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിനുള്ള ഫീസ് അടയ്ക്കേണ്ടി വരുമെന്നാണ് ബന്ധപെട്ടവര്‍ വ്യക്തമാക്കുന്നത്.