പത്തനംതിട്ട : രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ മികച്ച തീം സ്റ്റാളായി കിഫ്ബി തെരഞ്ഞെടുക്കപ്പെട്ടു. പോലീസ് സ്റ്റാള്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ മൂന്നാംസ്ഥാനം എക്സൈസും മോട്ടോര്‍വാഹന വകുപ്പും പങ്കുവച്ചു. വാണിജ്യ സ്റ്റാള്‍ വിഭാഗത്തില്‍ ജഗന്‍സ് ഫുഡിനാണ് ഒന്നാംസ്ഥാനം: രണ്ടാം സ്ഥാനം ചാക്കോ വുഡ് ടേണിംഗ്, ഷാജി തോമസ് വുഡ് ആന്‍ഡ് കോക്കനട്ട് ഷെല്‍ എന്നിവര്‍ പങ്കുവച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ മൂന്നാംസ്ഥാനം നേടി.
വിളംബര ഘോഷയാത്രയില്‍ തൊഴില്‍ വകുപ്പ് (ദൃശ്യവത്കരണം, പങ്കാളിത്തം) ഒന്നാംസ്ഥാനം നേടി. രണ്ടാം സ്ഥാനം: ആരോഗ്യവകുപ്പിനും (പങ്കാളിത്തം, ബോധവത്കരണം) മൂന്നാംസ്ഥാനം എക്സൈസ് വകുപ്പിനും (ബോധവത്കരണം) ലഭിച്ചു. ബിജു കുര്യന്‍ (പ്രസ് ക്ലബ് സെക്രട്ടറി), സണ്ണി മര്‍ക്കോസ് (ചീഫ് സബ് എഡിറ്റര്‍, ദേശാഭിമാനി), സജിത് പരമേശ്വരന്‍ (സ്പെഷല്‍ കറസ്പോണ്ടന്റ് മംഗളം) എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് വിജയികളെ കണ്ടെത്തിയത്. ബിജു കുര്യന്‍ (പ്രസ് ക്ലബ് സെക്രട്ടറി), ബിജു മോഹന്‍ (ബ്യൂറോ ചീഫ്, കേരള കൗമുദി) എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് സ്റ്റാളുകള്‍ വിലയിരുത്തി വിജയികളെ നിശ്ചയിച്ചത്. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ഫലകവും ഇന്നലെ രാവിലെ 10 ന് ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സമ്മാനിച്ചു.
മറ്റ് മത്സരഫലങ്ങള്‍
സൈക്കിള്‍ സ്ലോ റേസ്: ഒന്നാം സ്ഥാനം – കെ.എസ് ഷിബിന്‍. രണ്ടാം സ്ഥാനം- പി.വി വിഷ്ണു
സെല്‍ഫി കോമ്പറ്റീഷന്‍: ഒന്നാം സ്ഥാനം – അനന്തു അശോക്. രണ്ടാം സ്ഥാനം – ടി.ബി റഫീഖ്
ഉപന്യാസം – ഒന്നാം സ്ഥാനം – എ.ആര്‍ദ്ര.
പോസ്റ്റര്‍ ഡിസൈനിംഗ് -ഒന്നാം സ്ഥാനം – ലക്ഷ്മിപ്രിയ
പ്രസന്റേഷന്‍ മിനിയേച്ചര്‍- ഒന്നാം സ്ഥാനം – വി.ജയകൃഷ്ണന്‍
ടെക്നിക്കല്‍ പ്രസന്റേഷന്‍-ഒന്നാം സ്ഥാനം – ആദര്‍ശ് ആനന്ദ്
ചിത്രരചനാമത്സരം : ഒന്നാം സ്ഥാനം – എസ് അഭിഷേക്. രണ്ടാം സ്ഥാനം – വൈഷ്ണവ് എം മനോജ്. മൂന്നാം സ്ഥാനം – നിര്‍മല്‍ ശിവകൃഷ്ണ
പത്താംതരം തുല്യതാവിഭാഗം : ഒന്നാം സ്ഥാനം – വി.ആര്‍ രമാദേവി. രണ്ടാം സ്ഥാനം – ജെ.അജിതാകുമാരി
ഹയര്‍സെക്കന്‍ഡറി തുല്യതാവിഭാഗം : ഒന്നാം സ്ഥാനം – ശ്രീദേവി സുരേഷ്. രണ്ടാം സ്ഥാനം – എന്‍.രാധാമണി.