Sunday, April 27, 2025 6:27 am

മ്യാ​ന്‍​മ​റി​ല്‍ പ​ട്ടാ​ള​ത്തി​ന്‍റെ വെ​ടി​യേ​റ്റു ഏ​ഴു വ​യ​സു​കാ​രി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

യാ​ങ്കൂ​ണ്‍: മ്യാ​ന്‍​മ​റി​ല്‍ പ​ട്ടാ​ള​ത്തി​ന്‍റെ തോ​ക്കി​നി​ര​യാ​യി ഏ​ഴു വ​യ​സു​കാ​രി. ജ​ന​കീ​യ പ്ര​ക്ഷോ​ഭം പ​ട്ടാ​ള ഭ​ര​ണ​കൂ​ടം അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തി​നി​ടെ ഏ​ഴു വ​യ​സു​കാ​രി വെ​ടി​യേ​റ്റു മ​രി​ച്ചു. മാ​ന്‍​ഡ​ലെ ന​ഗ​ര​പ്രാ​ന്ത​ത്തി​ല്‍ പ​ട്ടാ​ളം സ​മ​ര​ക്കാ​ര്‍​ക്കു നേ​രെ വെ​ടി​വെ​യ്ക്കു​ന്ന​തി​നി​ടെ വീ​ട്ടി​നു​ള്ളി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക്കു വെ​ടി​യേ​റ്റ​ത്. വെ​ടി​വെ​യ്പി​ല്‍ മ​റ്റൊ​രാ​ളും കൊ​ല്ല​പ്പെ​ട്ടു. ജ​നാ​ധി​പ​ത്യ നേ​താ​വ് ഓം​ഗ് സാ​ന്‍ സൂ​ചി​യെ പു​റ​ത്താ​ക്കി പ​ട്ടാ​ളം ഭ​ര​ണം പി​ടി​ച്ച ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍ നി​ര​വ​ധി പേ​രാ​ണ് സൈ​ന്യ​ത്തി​ന്‍റെ തോ​ക്കി​നി​ര​യാ​യ​ത്.

എന്നാല്‍ പ​ട്ടാ​ള​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ 261 പേ​ര്‍ മ​രി​ച്ച​താ​യും 2,258 പേ​ര്‍ അ​റ​സ്റ്റി​ലാ​യ​താ​യും 1,938 പേ​ര്‍ പി​ടി​യി​ലാ​യ​താ​യും രാ​ഷ്‌​ട്രീ​യ ത​ട​വു​കാ​ര്‍​ക്കി​ടെ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​ത​ന്ത്ര സം​ഘ​ട​ന അ​റി​യി​ച്ചു. ഇ​രു​പ​തി​ല​ധി​കം കു​ട്ടി​ക​ളും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സ​ന്ന​ദ്ധ​സം​ഘ​ട​ന ‘സേ​വ് ദ ​ചി​ല്‍​ഡ്ര​ന്‍’ പ​റ​യു​ന്നു. ക​ടു​ത്ത അ​ടി​ച്ച​മ​ര്‍​ത്ത​ലി​ലും പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ സ​ര്‍​ക്കാ​ര്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് രാ​ജ്യ​ത്ത് യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്. പ​ട്ടാ​ള ഭ​ര​ണ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ വ്യാ​പ​ക​മാ​യി അ​റ​സ്റ്റ് ചെ​യ്യു​ന്നു​ണ്ട്. 40 മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ പ​ട്ടാ​ളം ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരടക്കം മൂന്നു പേര്‍ പിടിയിൽ

0
കൊച്ചി : കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരടക്കം...

ഐപിഎലിനെതിരെ ഒത്തുകളി ആരോപണമുന്നയിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ജുനൈദ് ഖാൻ

0
ലഹോർ : ഇന്ത്യൻ പ്രീമിയർ ലീ​ഗിനെതിരെ ഒത്തുകളി സംശയിച്ച് പാക്കിസ്ഥാൻ മുൻ...

ബന്ദര്‍ അബ്ബാസ് തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ മരണ സംഖ്യ 14 ആയി

0
ടെഹ്റാൻ : ഇറാന്‍റെ തന്ത്രപ്രധാനമായ ബന്ദര്‍ അബ്ബാസ് തുറമുഖത്തുണ്ടായ വൻ സ്ഫോടനത്തിൽ...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

0
ആലപ്പുഴ : ആലപ്പുഴയിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച...