മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ് മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ അതിബുദ്ധി ; സഹായിച്ചത് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ അതിബുദ്ധി. താന്‍ പിടിക്കപ്പെടില്ലെന്നും അഥവാ പിടിക്കപ്പെട്ടാല്‍ പ്രസിസന്റും ഭരണസമിതി അംഗങ്ങളും അതില്‍ കുരുങ്ങുമെന്നും ജോഷ്വാ മാത്യുവിന് അറിയാമായിരുന്നു. പ്രസിഡന്റ് ജെറി ഈശോ ഉമ്മനുമായി വളരെ ദൃഡമായ ആത്മബന്ധം കാത്തുസൂക്ഷിക്കുവാനും ജോഷ്വാ മാത്യു ശ്രദ്ധിച്ചിരുന്നു. താന്‍ എന്ത് കടലാസ് കൊടുത്താലും ഒന്നും നോക്കാതെ അതില്‍ ഒപ്പിടുന്ന ഒരു റബ്ബര്‍ സ്റ്റാമ്പാക്കി പ്രസിഡന്റിനെ മാറ്റിയെടുക്കുന്നതില്‍ ജോഷ്വാ മാത്യു നന്നായി വിജയിച്ചു. ഇരുവരും ഒരമ്മ പെറ്റ സഹോദരന്മാരെപ്പോലെ ആയിരുന്നു. ജോഷ്വാ മാത്യു എന്ന കുശാഗ്രബുദ്ധി ജെറി ഈശോ ഉമ്മനെ അങ്ങനെ ആക്കിയെടുത്തു എന്നതാണ് ശരി.

മൈലപ്ര ബാങ്കിന്റെ ചുമതലയില്‍ ഒരു ഗോതമ്പ് ഫാക്ടറി തുടങ്ങണം എന്നാ ആശയവും മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെയായിരുന്നു. വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് ക്രയവിക്രയങ്ങള്‍ ദിവസേന ഉണ്ടായാല്‍ മാത്രമേ കണക്കില്‍ തിരിമറി നടത്തുവാന്‍ കഴിയൂ എന്ന് സഹകരണ മേഖലയില്‍ പയറ്റിത്തെളിഞ്ഞ ജോഷ്വാ മാത്യുവിന് നന്നായി അറിയാമായിരുന്നു. സഹകരണ ബാങ്കിലെ ലോണുകളും സ്വര്‍ണ്ണപ്പണയവും തനിക്ക് നേട്ടങ്ങള്‍ ഒന്നും വാരിക്കോരി നല്‍കില്ല. ഇത് വ്യക്തമായി അറിയാവുന്ന ജോഷ്വാ മാത്യുവാണ് ബാങ്കിനെ വ്യാപാര രംഗത്തേക്ക് പ്രവേശിപ്പിച്ചത്. ബാങ്കിന്റെ ഉയര്‍ച്ച എന്നും ആഗ്രഹിച്ച പ്രസിഡന്റ്  ജെറി ഈശോ ഉമ്മനെ എല്ലാത്തിനും മുമ്പില്‍ നിര്‍ത്തുവാനും ജോഷ്വാ മാത്യു ശ്രദ്ധിച്ചിരുന്നു. മൈലപ്രാ ബാങ്ക് ആരംഭിച്ച ക്രോക്കറി ഷോപ്പ്, അമൃത സൂപ്പര്‍ മാര്‍ക്കറ്റ്, അമൃത ആട്ട ഫാക്ടറി, കര്‍ഷക ഷോപ്പ് …തുടങ്ങിയവ ഉദാഹരണങ്ങളാണ്. ക്രോക്കറി ഷോപ്പ് തുടങ്ങിയ അതെ വേഗത്തില്‍ അത്  അടച്ചുപൂട്ടിയെങ്കിലും ലോഡ് കണക്കിന് ക്രോക്കറി സാധനങ്ങള്‍ എടുത്തതിന്റെ കമ്മീഷന്‍ പലര്‍ക്കും ലഭിച്ചു. കെട്ടിടം വാടകയ്ക്ക് എടുത്തതിലും ഫര്‍ണീഷ്‌ ചെയ്തതിലും പലര്‍ക്കും വെട്ടുമേനി ഉണ്ടായിരുന്നു. >>> തുടരും .. ജോഷ്വാ മാത്യുവിനെ സഹായിച്ചത് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...