പത്തനംതിട്ട : മൈലപ്രാ വയല്‍ നികത്തല്‍ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചു. മൈലപ്രാ വില്ലേജ് ഓഫീസ്, ഗ്രാമ പഞ്ചായത്ത് ഓഫീസ്, തഹസീല്‍ദാര്‍ ഓഫീസ് എന്നിവിടങ്ങളിലെത്തി രേഖകള്‍ പരിശോധിക്കുകയും ചില രേഖകള്‍ അവര്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി വയല്‍ നികത്തി നിര്‍മ്മാണങ്ങള്‍ നടത്തിയത് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. മൈലപ്രായിലെ അനധികൃത വയല്‍ നികത്തലും അനുമതിയില്ലാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പത്തനംതിട്ട മീഡിയാ വാര്‍ത്തയിലൂടെയാണ് പുറത്തുവന്നത്. ഇത് കേന്ദ്ര ഏജന്‍സിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
മൈലപ്രാ പള്ളിപ്പടിയില്‍ ഏക്കറുകണക്കിന് പാടങ്ങളാണ് അനുമതിയില്ലാതെ നികത്തിയത്. ഇവിടെ നിര്‍മ്മാണങ്ങളും നടത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസര്‍ നിരവധി പ്രാവശ്യം സ്റ്റോപ് മെമ്മോ നല്‍കിയിരുന്നുവെങ്കിലും ഭൂമാഫിയാകള്‍ അതിന് വിലകല്‍പ്പിച്ചില്ല. അവര്‍ വയലുകള്‍ പൂര്‍ണ്ണമായി നികത്തിയെന്നു മാത്രമല്ല നീരൊഴുക്ക് ഉണ്ടായിരുന്ന മൈലപ്രാ ചെറിയ തോട് നികത്തി തങ്ങളുടെ വസ്തുവില്‍ ചേര്‍ക്കുകയും ചെയ്തു. വയലുകള്‍ നികത്താന്‍ ഉപയോഗിച്ച മണ്ണ് ഏഴു ദിവസത്തിനുള്ളില്‍ പൂര്‍ണ്ണമായി എടുത്തു മാറ്റണമെന്നും ചെറിയ തോട് പുനസ്ഥാപിക്കണമെന്നും അടൂര്‍ ആര്‍.ഡി.ഓ 2011 ഡിസംബര്‍ 07 ന് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ 11 വര്‍ഷമായി ഈ ഉത്തരവ് ചില റവന്യൂ ഉദ്യോഗസ്ഥര്‍ പൂഴ്ത്തി വെക്കുകയായിരുന്നു. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുവാനും മൈലപ്രാ ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല. ലക്ഷങ്ങളുടെ അഴിമതി ഇക്കാര്യത്തില്‍ നടന്നുവെന്നാണ് സംശയിക്കുന്നത്.
സാംസ് കേറ്ററിംഗ് ഉടമ മൈലപ്രാ ചാമക്കാലായില്‍ പി.വി സാംകുട്ടി, മൈലപ്രാ പെട്രോള്‍ പമ്പ് നടത്തുന്ന കുടശ്ശനാട് കീപ്പള്ളില്‍ വീട്ടില്‍ ജോണ്‍ മാത്യു എന്നിവരാണ് ഇവിടെ കൂടുതല്‍ നിലം നികത്തിയത്. പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്നതും അനധികൃതമായി നികത്തിയ വയലിലാണ്. വ്യാജരേഖകള്‍ ചമച്ചാണ് പെട്രോള്‍ പമ്പിന് അനുമതി നേടിയെടുത്തത്. ഇതിന് ചില ഉദ്യോഗസ്ഥരും വഴിവിട്ട് കൂട്ടുനിന്നു. മൈലപ്രാ അനധികൃത വയല്‍ നികത്തല്‍ സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും കേന്ദ്ര എജന്‍സി അന്വേഷിക്കുമെന്നാണ് സൂചന. ആര്‍.ഡി.ഓയുടെ ഉത്തരവ് നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയതും ഇതില്‍ ഉദ്യോഗസ്ഥര്‍ കാണിച്ച പ്രത്യേക താല്‍പ്പര്യവും അന്വേഷിക്കും. ഏക്കറുകണക്കിന് വയലുകള്‍ നികത്തി അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും നടപടി സ്വീകരിക്കാതിരുന്നതും അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]































