പത്തനംതിട്ട : പുനലൂര്‍ – പൊന്‍കുന്നം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മൈലപ്രയ്ക്കും മണ്ണാറക്കുളഞ്ഞിക്കും ഇടയില്‍ ജൂലൈ 16 മുതല്‍ രണ്ടു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ടിപി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഈ കാലയളവില്‍ പത്തനംതിട്ട ഭാഗത്തു നിന്നും റാന്നിയിലേക്കു പോകുന്ന വാഹനങ്ങള്‍ മൈലപ്ര പഞ്ചായത്ത് പടി- മേക്കൊഴൂര്‍ – ഇടക്കര റോഡ് വഴി മണ്ണാറക്കുളഞ്ഞിയില്‍ എത്തിയും റാന്നി ഭാഗത്തു നിന്നും പത്തനംതിട്ടയ്ക്ക് പോകുന്ന വാഹനങ്ങള്‍ മേല്‍പ്പറഞ്ഞ റോഡ് വഴി തിരിച്ചും കടന്നു പോകണം.
മൈലപ്ര – മണ്ണാറക്കുളഞ്ഞി ; ജൂലൈ 16 മുതല്‍ രണ്ടു മാസത്തേക്ക് ഗതാഗത നിയന്ത്രണം
RECENT NEWS
Advertisment