പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം പുതുക്കി ക്രമീകരിച്ചു. ഫ്രണ്ട് ഓഫീസില്‍ എത്തുന്നവര്‍ രജിസ്റ്ററില്‍ പേരുവിവരങ്ങള്‍ രേഖപ്പെടുത്തണം. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. അപേക്ഷ ഫ്രണ്ട് ഓഫീസില്‍ ക്രമീകരിച്ചിട്ടുള്ള ബോക്‌സിലാണ് നിക്ഷേപിക്കേണ്ടത്. വീട്ടുകരം ഓണ്‍ലൈനായി മാത്രമേ അടയ്ക്കാന്‍ പാടുള്ളൂ.
വിവിധ സേവനങ്ങള്‍ക്കുള്ള ഹെല്‍പ്പ് ഡസ്‌ക് നമ്പരുകള്‍: വീട്ടുകരം- 8606030865, ലൈസന്‍സ്-8848827482, ജനന-മരണം- 9400296843, വിവാഹ രജിസ്‌ട്രേഷന്‍, പെന്‍ഷന്‍- 9249302080, ബില്‍ഡിംഗ്- 9447705112. അപേക്ഷ [email protected] എന്ന വിലാസത്തില്‍ ഇ-മെയിലായും അയയ്ക്കാം. വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ്, പുനര്‍വിവാഹിതയല്ലെന്നുള്ള സാക്ഷ്യപത്രം സമര്‍പ്പിക്കല്‍ എന്നിവയ്ക്ക് ഈ മാസം 22 വരെ അവസരമുള്ളതായും സെക്രട്ടറി അറിയിച്ചു.