വ്യാജ രേഖകള്‍ ചമയ്ക്കാന്‍ ഉപയോഗിച്ച ലാപ്ടോപ്പും സീലുകള്‍ നിര്‍മ്മിച്ച മെഷീനും പിടിച്ചെടുത്തു ; സരിത്തിന്റെ സൃഹൃത്ത് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ കേസന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന് ലഭിച്ചു. കേസിലെ ഒന്നാം പ്രതിയും യുഎഇ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരനുമായ സരിത്തിന്റെ സുഹൃത്ത് അഖിലില്‍ നിന്നാണ് തെളിവുകള്‍ കണ്ടെടുത്തത്. ഇയാളെയും അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു.

കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കാന്‍ ഉപയോഗിച്ച ലാപ് ടോപ്പ്, സീല്‍ നിര്‍മ്മിച്ച മെഷീന്‍ എന്നിവ കസ്റ്റംസ് പിടിച്ചെടുത്തു. കസ്റ്റംസ് ക്ലിയറന്‍സിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും വ്യക്തമായി. അഖിലിനെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യുകയാണ്. സരിത്തിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതിയെ എന്‍ഐഎ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളെ കോടതിയില്‍ എത്തിച്ചത്.

കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദിന്റെ തൃശ്ശൂരിലെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. ഒന്നര വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന വീട് വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തില്‍ സീല്‍ ചെയ്ത് പൂട്ടാനാണ് കസ്റ്റംസ് സംഘം എത്തിയത്. എന്നാല്‍ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ പക്കല്‍ താക്കോലുണ്ടെന്ന് മനസിലായതോടെയാണ് വീട് തുറന്ന് പരിശോധന ആരംഭിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവി : അനുനയനീക്കത്തിനൊരുങ്ങി സി.പി.എം. ; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഡി. രാജ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടിത്തം തുടരുന്ന സി.പി.ഐ.യെ അനുനയിപ്പിക്കാൻ...

രാമക്ഷേത്ര ഭണ്ഡാരക്കൊള്ള : എസ്ഐടി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും

0
ന്യൂഡൽഹി: രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ടിന്നു...

വഖഫ് ബോർഡ് നിയന്ത്രണം ; ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു

0
ന്യൂഡൽഹി : കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണമേർപ്പെടുത്തിയ കേരള...

പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം ; അമ്മ അം​ഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്

0
കൊച്ചി: താരസംഘടന അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ അംഗങ്ങൾക്ക്...