മൈലപ്രാ : ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ട പ്രോത്സാഹനം സഹകരണ ബാങ്കുകൾ നടപ്പാക്കുന്നത് പ്രശംസനീയമാണെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി മൈലപ്രാ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് വക സ്ഥലത്ത് കൃഷി നടീൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.സി. ജോൺ, എൻ.ആർ. സുനിൽകുമാർ, ജോഷ്വാ മാത്യു, കെ.കെ. മാത്യു എന്നിവർ സംസാരിച്ചു.
സുഭിക്ഷ കേരള പദ്ധതിക്ക് പിന്തുണയുമായി മൈലപ്രാ സർവീസ് സഹകരണ ബാങ്കും
RECENT NEWS
Advertisment