Saturday, July 5, 2025 2:13 pm

മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെ തകര്‍ക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയത്‌ മുത്തശ്ശി പത്രത്തിന്റെ പത്തനംതിട്ടയിലെ റിപ്പോര്‍ട്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെ തകര്‍ക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയത്‌ മുത്തശ്ശി പത്രത്തിന്റെ പത്തനംതിട്ടയിലെ റിപ്പോര്‍ട്ടര്‍. മൈലപ്ര ബാങ്കിനെക്കുറിച്ച് പരമ്പര തയ്യാറാക്കി ഇത് തനിക്ക് സ്വാധീനമുള്ള പത്രത്തിലൂടെ തള്ളിവിട്ട് ബാങ്ക് തകര്‍ന്നുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു ഇദ്ദേഹം. കൂടാതെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയില്‍ സ്വാധീനമുണ്ടായിരുന്ന ഇയാള്‍ മറ്റു മാധ്യമങ്ങളെയും തന്റെ കൂടെ നിര്‍ത്തിയായിരുന്നു മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെ തകര്‍ക്കുവാന്‍ ശ്രമിച്ചത്‌.

ഇയാളുടെ അടുത്ത ബന്ധു മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള അമൃത ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നു. കമ്പിനിയുടെ രജിസ്റ്ററില്‍ രേഖപ്പെടുത്താതെ അമൃത ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്ക് കൊണ്ടുപോയതിന് ഇയാളെ ബാങ്ക് പിരിച്ചുവിട്ടിരുന്നു. ഇയാളെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുവാന്‍ ബന്ധുവായ ഈ മാധ്യമ പ്രവര്‍ത്തകന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ വഴങ്ങിയില്ല. ഇക്കാര്യം ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു. തന്റെ ബന്ധുവിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിന്റെ പകപോക്കല്‍ നടത്തുകയായിരുന്നു ഈ മാധ്യമ പ്രവര്‍ത്തകന്‍.

കോവിഡിനെ തുടര്‍ന്ന് കിട്ടാക്കടം പെരുകിയതിനാല്‍ മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഈ അവസ്ഥ എല്ലാ സഹകരണ ബാങ്കുകളും നേരിടുകയാണ്. മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ വാര്‍ത്തകള്‍ വന്നതോടെ കോടികളുടെ നിക്ഷേപങ്ങളാണ് ജില്ലയിലെ സഹകരണ ബാങ്കുകളില്‍ നിന്നും പിന്‍വലിച്ചത്. വായ്പകള്‍ നല്കുന്നതുപോലും ബാങ്കുകള്‍ ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വ്യക്തി വൈരാഗ്യങ്ങള്‍ തീര്‍ക്കുവാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ കരുവാക്കപ്പെടുമ്പോള്‍ ഗ്രാമീണ ജനതയുടെയും കര്‍ഷകരുടെയും അത്താണിയാണ് ഇല്ലാതെയാകുന്നത്. ഇതിലൂടെ വന്‍കിട കോര്‍പ്പറേറ്റുകളും പ്രാദേശിക ബ്ലെയിഡ് കമ്പനികളുമാണ് വളരുന്നത്‌. ഇവര്‍  നീരാളിയെപ്പോലെ പിടിമുറുക്കി ജനങ്ങളെ ചൂഷണം ചെയ്യും. കോര്‍പ്പറേറ്റുകളെ വളര്‍ത്തുവാനാണ് എപ്പോഴും മാധ്യമങ്ങള്‍ പ്രത്യേകിച്ച് പ്രിന്റ് മീഡിയകള്‍ ശ്രമിക്കുന്നത്. ഇവരില്‍ നിന്നും ലഭിക്കുന്ന കോടിക്കണക്കിനു രൂപയുടെ പരസ്യത്തിലാണ് ഇവരുടെ കണ്ണ്. മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ കാര്യത്തിലും ഇതൊക്കെയാണ് സംഭവിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു.

ബാങ്കില്‍ അഴിമതിയോ സാമ്പത്തിക തിരിമറിയോ നടന്നിട്ടുണ്ടെങ്കില്‍ അതിന് സഹകരണ വകുപ്പ് അന്വേഷണവും നടപടിയുമാണ് ഉണ്ടാകേണ്ടത്. അതിനു തുനിയാതെ ബാങ്ക് തകര്‍ന്നുവെന്ന് പ്രചരണം നടത്തി നിക്ഷേപകരെ കൂട്ടത്തോടെ ബാങ്കിലേക്ക് എത്തിക്കുകയായിരുന്നു പത്തനംതിട്ടയിലെ തലമൂത്ത മാധ്യമ പ്രവര്‍ത്തകന്‍ ചെയ്തത്. താന്‍ ആനപ്പുറത്താണെന്നും താന്‍ വിചാരിച്ചാല്‍ പലതും നടക്കുമെന്നുമാണ് ഇയാളുടെ ചിന്ത. സാമ്പത്തിക പ്രസിസന്ധിയില്‍ പെട്ടാലും സഹകരണ ബാങ്കുകള്‍ ഒന്നും പൂട്ടിക്കെട്ടി പോകാറില്ല എന്ന യാഥാര്‍ഥ്യത്തെ മൂടിവെച്ചുകൊണ്ടായിരുന്നു പത്രത്തില്‍ ഇയാള്‍  പരമ്പരകള്‍ തള്ളിവിട്ടത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോ​ഴി​കു​ന്നം കെ​എ​ച്ച്എം എ​ൽ​പി സ്കൂ​ളി​ൽ പാഠഭാഗങ്ങൾ ചിത്രകഥയായി അവതരിപ്പിച്ച് കാ​ർ​ട്ടൂ​ണി​സ്റ്റ് ഷാജി മാത്യു

0
മ​ല​യാ​ല​പ്പു​ഴ : മു​മ്പി​ലെ ബോ​ർ​ഡി​ൽ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ചി​ത്ര​ക​ഥ​യാ​യി വ​ര​ച്ചു​ക​ണ്ട​പ്പോ​ൾ വാ​യി​ച്ചു...

സുപ്രിം കോടതി ജീവനക്കാരെ നിയമിക്കുന്നതിൽ ഒബിസി വിഭാഗങ്ങൾക്കും സംവരണം ഏര്‍പ്പെടുത്തി

0
ഡൽഹി: പട്ടികജാതി, പട്ടികവര്‍ഗ സംവരണത്തിന് പിന്നാലെ സുപ്രിം കോടതി ജീവനക്കാരെ നിയമിക്കുന്നതിൽ...

ഇ​ര​വി​പേ​രൂ​ർ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെയ്തു

0
ഇ​ര​വി​പേ​രൂ​ർ : ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ ഉ​ദ്ഘാ​ട​നം...

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല ; പുതിയ മെഡിക്കൽ ബുള്ളറ്റിൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം...