പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മൈലപ്ര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി സാനിറ്റെസറും മാസ്‌ക്കും ജില്ലാ ഭരണകൂടത്തിന് കൈമാറി. ജില്ലാ കളക്ടര്‍ പി.ബി നൂഹിന് മൈലപ്ര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി വികാരി ഫാ. ജോര്‍ജ് പ്രസാദ് സാനിറ്റെസറും മാസ്‌ക്കുകളും കൈമാറി. നൂറുമില്ലിയുടെ 120 കുപ്പി സാനിറ്റെസറും 500 മാസ്‌ക്കുമാണ് നല്‍കിയത്. ചടങ്ങില്‍ ട്രസ്റ്റി വര്‍ഗീസ് ഏബ്രഹാം, സെക്രട്ടറി എബ്രഹാം മാത്യു എന്നിവര്‍ പങ്കെടുത്തു.
The post മൈലപ്ര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി സാനിറ്റെസറും മാസ്‌ക്കും കൈമാറി appeared first on Pathanamthitta Media.