മൈലപ്രാ : അന്യായമായ നികുതിഭാരവും ഫീസ് വർദ്ധനവും മൂലം ജനങ്ങൾക്ക് വില്ലേജ് ഓഫിസുകളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങൾ ദുരിതമാവുകയാണെന്ന് ഡി.സി. സി ജനറൽ സെക്രട്ടറി അഡ്വ. സുനിൽ എസ്. ലാൽ ആരോപിച്ചു. സംസ്ഥാന ബഡ്ജറ്റിലെ നികുതി ഭീകരതയ്ക്ക് എതിരെ കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മൈലപ്രാ വില്ലേജ് ഓഫിസിന് മുന്നിൽ നടന്ന കൂട്ടധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. സര്‍ക്കാരിനുവേണ്ടി പണം പിഴിയുന്ന കശാപ്പ് ശാലകളായി വില്ലേജ് ഓഫിസുകൾ മാറിയെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡൻറ് മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് റോയിച്ചൻ ഏഴികത്ത് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു , ഡി. സി. സി ഏക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ, ജെയിംസ് കീക്കരിക്കാട്ട്, ബേബി മൈലപ്രാ , വിൽസൺ തുണ്ടിയത്ത് , ജേക്കബ് വർഗ്ഗീസ് , ബിജു ശമുവേൽ , എൽസി ഈശോ , വി.കെ. ശമുവേൽ, മാത്യു എബ്രഹാം , പ്രസാദ് പൂവണ്ണത്തിൽ , പ്രേമ സുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.