മുംബൈയിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ച സംഭവത്തിൽ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈയിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ച സംഭവത്തിൽ ദുരൂഹത. ഭെണ്ടി ബസാർ നിവാസികളായ 40കാരനായ അബ്ദുല്ല ദൊക്കാഡിയ ഭാര്യ നസ്റീൻ ദോക്കാഡിയ (35) മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. അന്ധേരിയിൽ മൊബൈൽ ഷോപ്പ് നടത്തുകയായിയപുന്നു അബ്ദുല്ല. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയം. 25-ാം തീയതി രാത്രി ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മണിക്കൂറുകൾക്ക് ശേഷം കുടുംബാംഗങ്ങൾ‌‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോലീസ് റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30ഓടെ ഇവർ ബിരിയാണി കഴിച്ചിരുന്നു. ഇവരുടെ അഞ്ച് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. എന്നാൽ ബന്ധുക്കൾ പോയതിന് പിന്നാലെ പുലർച്ചെ 1നും 1.30നും ഇടയിൽ നാലംഗ കുടുംബം തണ്ണിമത്തനും കഴിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ 6 മണിയോടെ നാലുപേർക്കും ഛർദ്ദിയും വയറിളക്കവും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായി. പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും 4 പേരുടേയും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 10.30 ഓടെ സൈനബ്, മൂന്ന് മണിക്കൂറിന് ശേഷം നസ്രീൻ, വൈകുന്നേരം 5.15 ഓടെ ആയിഷ, രാത്രി 10.15 ഓടെ അബ്ദുള്ള എന്നിവർ മരണപ്പെട്ടു.

സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. പഴകിയ തണ്ണിമത്തൻ ആണ് കഴിച്ചതെങ്കിലും അത് മരണത്തിന് കാരണമാകാൻ സാധ്യതയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. നാലുപേരുടെയും പോസ്റ്റ്മോർട്ടം നടത്തി, ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു. മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാൻ തീരത്തെ എണ്ണച്ചോർച്ച കരയിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ട്

0
മസ്കറ്റ്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട എണ്ണക്കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച കരയിലേക്ക്...

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർ‍ഡ്...

0
കൊച്ചി: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ...

പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ കടുപ്പിച്ച് ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ...

സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത 2 പേർ പിടിയിൽ

0
തൃശൂര്‍: സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ ആറരപ്പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും...