എറണാകുളം : പറവൂരിലെ താലൂക്ക് ഗവൺമെന്‍റ് ആശുപത്രിയിലെ ക്യാന്‍റിനിനുള്ളിൽ മൃതദേഹം കൊണ്ടുവന്ന പെട്ടി കണ്ടെത്തിയ സംഭവം വിവാദമായതിനെ തുടർന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ക്യാന്‍റിന്‍ പൂട്ടിച്ചു. ആശുപത്രി മോർച്ചറിയിൽ എംബാം ചെയ്ത് മൃതദേഹം കൊണ്ട് വന്ന പെട്ടിയായിരുന്നു ഒരാഴ്ചയായി ക്യാന്‍റിനില്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ നഗരസഭാ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിരുന്നു. താത്കാലികമായി ക്യാന്‍റിന്‍ പൂട്ടിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഇതു സംബന്ധിച്ച് നേരത്തെ പ്രതിപക്ഷം മുൻസിപ്പിൽ ഹെൽത്ത് വിഭാഗത്തിൽ പരാതിപ്പെട്ടെങ്കിലും പരിശോധനയുണ്ടായില്ല എന്നാണ് ആരോപണം. കൂടാതെ കഴിഞ്ഞ ദിവസം നടന്ന ആശുപത്രി കൗൺസിൽ യോഗത്തിൽ വിഷയം ഉയർന്നിരുന്നു. യോഗത്തിൽ വിഷയം ചർച്ചയായപ്പോൾ നഗരസഭാ ചെയർപേഴ്സൺ വി എ പ്രഭാവതി സന്ദർശിച്ചു. പെട്ടി ഉടൻ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ക്യാന്‍റിനിൽ പരിശോധനക്കെത്തിയതിനു പിന്നാലെയാണ് പെട്ടി ഇവിടെ നിന്ന് മാറ്റിയത്.
വിദേശത്ത് നിന്ന് കൊണ്ട് വന്ന പെട്ടി ക്യാൻ്റീനിൽ കൊണ്ടുവന്നു വെച്ചത് ആശുപത്രിയുമായി അടുത്ത് പ്രവർത്തിക്കുന്ന ചില ആളുകളാണെന്നാണ് ലഭിക്കുന്ന വിവരം. ഇത് പെട്ടി മറിച്ച് വിൽക്കുന്നതിനു വേണ്ടിയാണെന്നാണ് സൂചന. ചില ആംബുലൻസ് ഡ്രൈവർമാരുടെ പേരുകൾ ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. അനാരോഗ്യ ചുറ്റുപാടിലാണ് ക്യാന്‍റിൻ പ്രവർത്തിച്ചിരുന്നതെന്നുകാട്ടി മുൻസിപ്പിൽ അധികൃതർ നോട്ടീസ് നൽകി. ശവപ്പെട്ടിക്യാന്റിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച മണ്ഡലം കമ്മിറ്റി ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]