നെയ്യാറ്റിൻകര : ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ ശുചീകരണത്തിന് ഇറങ്ങി രക്തസാക്ഷിയായ എൻ. ജോയിയുടെ മാരായിമുട്ടം വടകരയിലുള്ള വസതി കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി സന്ദർശിച്ചു. ഒറ്റമുറി വീട്ടിലേക്കുള്ള മല ചവിട്ടുന്നതിനിടയിൽ വീണ് മൂന്ന് തവണ കാലൊടിഞ്ഞ അമ്മയ്ക്ക് വഴിയോട് ചേർന്ന് 5സെന്റ് ഭൂമിയിൽ ഒരു വീട് എന്നതായിരുന്നു ജോയിയുടെ സ്വപ്നം എന്ന് അമ്മ മെൽഹി പറഞ്ഞു. സമാനതകളില്ലാത്ത ഈ ദുരന്ത സാഹചര്യത്തിൽ ഇത് യാഥാർത്ഥ്യമാക്കണം. റെയിൽവേ ചുമതലപ്പെടുത്തിയ ജോലിക്കിടയിൽ സംഭവിച്ച ദുരന്തം എന്ന നിലയിൽ ജോയിയുടെ സഹോദരൻ കോശിയുടെ മകൻ ഷിജിന് റെയിൽവേ ജോലി നൽകി സഹായിക്കണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം ജോർജ് സി. വർഗീസ്, നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡണ്ട് സെൽവരാജ്, സുകു ഉമ്മൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.