കീം റാങ്കിങിനുള്ള നോർമലൈസേഷൻ മാനദണ്ഡങ്ങളിൽ അതൃപ്തി ; പുനഃപരിശോധന വേണമെന്ന് വിദ്യാർഥികൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ റാങ്കിങിനുള്ള നോർമലൈസേഷൻ മാനദണ്ഡങ്ങളിൽ പുനഃപരിശോധന വേണമെന്ന ആവശ്യവുമായി വിദ്യാർഥികൾ. സ്റ്റേറ്റ് സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് ഉയർന്ന റാങ്കുകൾ നഷ്ടമായതിനെ തുടർന്നാണ് ആവശ്യം ഉയർന്നത്. ഈ വർഷം നോർമലൈസേഷനിൽ 27 മാർക്ക് നഷ്ടമായതാണ് സ്റ്റേറ്റ് സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് പ്രതികൂലമായത്. ഇത്തവണ പ്രതീക്ഷിച്ചതിനേക്കാൾ 3000 മുതൽ 5000 റാങ്ക് വരെയാണ് കുറഞ്ഞത്. ഇത് വലിയ നിരാശയാണ് വിദ്യാർഥികളിലുണ്ടാക്കിയത്. പ്രവേശന പരീക്ഷക്ക് ലഭിച്ച മാർക്കിനൊപ്പം പ്ലസ്ടുവിലെ കണക്ക്, കെമിസ്ട്രി, ഫിസിക്സ് വിഷയങ്ങളുടെ മാർക്ക് കൂടി പരിഗണിച്ചാണ് എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഇതോടൊപ്പം വിവിധ സിലബസുകളിൽ പഠിച്ച വിദ്യാർഥികളുടെ പ്ലസ്ടുവിന് ലഭിച്ച മാർക്ക് നോർമലൈസേഷൻ ചെയ്യുന്നതോടെ സ്റ്റേറ്റ് സിലബസിലെ വിദ്യാർഥികളുടെ റാങ്ക് വീണ്ടും കുറയുകയാണുണ്ടായത്. നിലവിലെ നോർമലൈസേഷൻ മാനദണ്ഡങ്ങളാണ് ഈ സ്ഥിതിയുണ്ടാക്കിയത്. ഇതിൽ മാറ്റമുണ്ടാക്കണെമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വീട്ടിൽ മൗനി, വിദേശത്ത് ജ്ഞാനി’ ; ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് നടത്തിയ ‘വൈവിധ്യ’പരാമർശത്തെ പരിഹസിച്ച്...

0
ന്യൂഡൽഹി : ന്യൂയോർക്കിലെ പരിപാടിയിൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് നടത്തിയ...

ബിസ്ക്കറ്റ് നൽകാമെന്ന് വാഗ്ദാനം ; 5 വയസ്സുകാരിയെ 12കാരൻ പീഡിപ്പിച്ചു

0
പട്ന: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പന്ത്രണ്ടുകാരൻ പിടിയിൽ. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന...

വേനലവധിക്കു ശേഷം ഖത്തറിൽ സ്‌കൂളുകൾ തുറന്നു

0
ദോഹ: വേനലവധിക്കു ശേഷം ഖത്തറിൽ സ്‌കൂളുകൾ തുറന്നു. നാലു ലക്ഷത്തിലേറെ വിദ്യാർഥികളാണ്...

നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണം ; വിശദീകരണവുമായി സിപിഎം

0
കണ്ണൂർ: ഇരിട്ടിയിലെ നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണത്തിൽ...