എൻ പ്രശാന്തിന്റെ സസ്പെൻഷൻ ആറു‌മാസത്തേക്ക് കൂടി നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.എ ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിന് കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്തിന്റെ സസ്പെൻഷൻ ആറു‌മാസത്തേക്ക് കൂടി നീട്ടി. വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാനം അറിയിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാരാണ് സസ്പെൻഷൻ നീട്ടിയത്. 2024 നവംബർ 10 നാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. പിന്നീട് സസ്പെന്‍ഷൻ പലതവണ നീട്ടി.

ജയതിലക് നിലവിൽ ചീഫ് സെക്രട്ടറിയാണ്. മതാടിസ്ഥാനത്തിൽ ഐഎഎസുകാരുടെ വാട്‌സാപ് ഗ്രൂപ്പുകൾ രൂപീകരിച്ചതിനു വ്യവസായ ഡയറക്ടർ കെ.ഗോപാലകൃഷ്ണനെയും സസ്പെൻഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തു. ‘ഉന്നതി’ സിഇഒ ആയിരിക്കെ താൻ ഫയൽ മുക്കിയെന്ന ആരോപണത്തിനു പിന്നിൽ എ.ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തിൽ നടത്തിയ രൂക്ഷ വിമർശനമാണ് സസ്പെൻഷനിലക്ക് വഴിവച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...