വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാര തകർച്ചക്കെതിരെ ഗൗരവതരമായ ഇടപെടൽ ഉണ്ടാകണമെന്ന് എൻ. കെ. പ്രേമചന്ദ്രൻ എം. പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാഭ്യാസ രംഗത്തെ ഗുണനില വാര തകർച്ചക്കെതിരെ ഗൗരവതരമായ ഇടപെടൽ ഉണ്ടാകണമെന്ന് എൻ. കെ. പ്രേമചന്ദ്രൻ എം. പി പറഞ്ഞു. എം. മാസ്റ്റേഴ്സ് ഫൌണ്ടേഷൻ കേരളയുടെ സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്‌കാരങ്ങൾ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാർവ്വത്രിക വിദ്യാഭ്യാസ രംഗത്ത് കേരളം നേടിയ വളർച്ച അഭിമാനകരമാണ്. ഈ വളർച്ചക്ക് അനുസരിച്ചു അക്കാദമിക നിലവാരം ഉയർന്നിട്ടില്ല. വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ഉണ്ടാകുന്നില്ല. പത്താം തരം കഴിഞ്ഞു വരുന്ന വിദ്യാർത്ഥികളുടെ പൊതു വിജ്ഞാനവും പൊതുബോധവും വളരുന്നില്ല. ഇതു ഭാവി തലമുറയോട് കാണിക്കുന്ന നീതി കേടാണ്. വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാര തകർച്ച നേരിടാൻ ശക്തമായ ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫൌണ്ടേഷൻ ചെയർമാൻ കെ. ജി. റെജി അധ്യക്ഷത വഹിച്ചു. അയ്യൻകോയിക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി സൽമാ നൗഷാദ്, അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി ബിരുദ വിദ്യാർത്ഥി എസ്. ജയലക്ഷ്മി എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകൻ സാം ചെമ്പകത്തിൽ, ഗാനരചയിതാവ് കുന്നത്തൂർ ജെ. പ്രകാശ്, ബാലൻ മാഷ്, ശ്രീകല റെജി, കഴിഞ്ഞ വർഷത്തെ പുരസ്‌കാര ജേതാവ് പാർവതി കൃഷ്ണ എന്നിവർ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂരില്‍ വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു

0
അടൂര്‍ : അടൂര്‍ വടക്കടത്ത്കാവില്‍ വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു....

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...