​ഗ്രാമീണരുടെ കൊലപാതകം ; ഹോൺബിൽ ഉത്സവം പാതിവഴിയിൽ നിർത്തി നാ​ഗാലാൻഡ്

For full experience, Download our mobile application:
Get it on Google Play

കൊഹിമ : നാ​ഗാലാൻഡിൽ നടന്നുവന്നിരുന്ന ഹോൺബിൽ ഉത്സവം നിർത്തിവെച്ചു. സുരക്ഷാസേനയുടെ വെടിവെപ്പിൽ ​ഗ്രാമീണർ കൊല്ലപ്പെട്ടതിനേ തുടർന്നാണ് ഈ നടപടി. മുഖ്യമന്ത്രി നെയ്ഫു റിയോയുടെ നേതൃത്വത്തിൽ നടന്ന ക്യാബിനറ്റ് യോ​ഗത്തിലാണ് ഈ തീരുമാനമുണ്ടായത്. സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഈ മാസം ഒന്നുമുതൽ 10 ദിവസമാണ് ഹോൺബിൽ ഉത്സവം നടക്കേണ്ടിയിരുന്നത്. സംസ്ഥാന തലസ്ഥാനത്തിനടുത്തുള്ള കിസാമയിലെ നാഗ പൈതൃക ​ഗ്രാമത്തിൽ നടക്കുന്ന ഉത്സവം സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം മാമാങ്കമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഡിസംബർ 10 ന് അവസാനിക്കേണ്ട ഉത്സവമാണ് ദാരുണസംഭവത്തേ തുടർന്ന് നിർത്തിവെച്ചത്.

ഡിസംബർ നാലിന് ഒട്ടിങ്ങ് – തിരു മേഖലയിലും ഡിസംബർ അഞ്ചിന് മോൺ ടൗണിലുമാണ് വെടിവെയ്പ്പ് നടന്നത്. മോൺ ജില്ലയിലെ വെടിവെയ്പ്പിൽ മരിച്ചവർക്കായി പ്രഖ്യാപിച്ച ദുഃഖാചരണം കണക്കിലെടുത്ത് ഹോൺബിൽ ഫെസ്റ്റിവൽ 2021 ന്റെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്ന് മന്ത്രി ക്രോനു ആവശ്യപ്പെട്ടിരുന്നു. പ്രഖ്യാപനത്തിനുശേഷം ഉത്സവത്തിന്റെ മുഖ്യ സംഘാടകരായ ടൂറിസം വകുപ്പ് നാഗ ഹെറിറ്റേജ് വില്ലേജിൽ ഗംഭീരമായ സമാപന ചടങ്ങും നടത്തിയിരുന്നു. തിങ്കളാഴ്ച വേദിയിൽ നടത്താനിരുന്ന പരിപാടി സംസ്ഥാന സർക്കാർ റദ്ദാക്കിയിരുന്നു. കിഴക്കൻ നാഗാലാൻഡിൽ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി ഗോത്രങ്ങൾ മോൺ ജില്ലയിൽ നടന്ന കൊലപാതകത്തിന്റെ പേരിൽ അതത് മൊറുങ്ങുകളിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...