തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ മലയാളി സമൂഹങ്ങൾ കൂടുതലായി ഉള്ള വിദേശ രാജ്യങ്ങളിലും വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. കേരളത്തിൽ മതസൗഹാർദ്ദത്തിന്റെ മറ്റൊരു നല്ല നാളിന് കൂടി വഴിയൊരുക്കി കൊണ്ടാണ് ഇക്കുറി നബി ദിനം വന്നെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈവിദ്ധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മദ്രസകളുടെയും മഹല്ലുകളുടെയും പ്രാദേശിക കമ്മിറ്റികളുടെയും നേതൃത്വത്തിൽ പുലർച്ചെ നാല് മണി മുതൽ പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയർത്തി റാലികളും ഘോഷയാത്രകളും സംഘടിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികൾ, നബി സന്ദേശ പ്രഭാഷണങ്ങൾ തുടങ്ങിയവയും ആഘോഷത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിജ്റ വർഷം മൂന്നാം മാസമായ റബീഉൽ അവ്വൽ 12ന് പ്രഭാതത്തിലായിരുന്നു മുഹമ്മദ് നബിയുടെ ജനനം.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























