റാന്നി : നാം അധിവസിക്കുന്ന ഭൂമിയും പ്രകൃതിയും ഏതാനും ദശകങ്ങളായി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. പ്രകൃതിയിലെ സർവ ചരാചരങ്ങളും ഭൗതികത്വര മൂത്ത മനുഷ്യന്റെ അശാസ്ത്രീയ മായ വിഭവ ചൂഷണം മൂലം ഉപജീവന വെല്ലുവിളികൾ നേരിടുകയാണ്. ഇതിന് പരിഹാരം ശാത്രിയമായ ചിന്തകളും പ്രവർത്തികളും പ്രോത്സാഹിപ്പിക്കുക മാത്രമാണെന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപിച്ച നാടക യാത്ര ശ്രദ്ധേയമായി. ഏകലോകം ഏകാരോഗ്യം എന്ന പേരിൽ നടന്ന നാടക യാത്രയ്ക്ക് വെച്ചൂച്ചിറ എണ്ണൂറാം വയൽ സി.എം. എസ് എൽ.പി.സ്കൂളാണ് വേദിയായത്.
കോവിഡ് അടക്കമുള്ള മഹാമാരിയെ നേരിടാൻ നമുക്ക് പ്രചോദനമായത് ശാസ്ത്ര അവബോധമാണ്. നാടകം അടി വരയിട്ട് ഓർമപ്പെടുത്തി. പരിഷത്ത് അഭി മുഖ്യത്തിലുള്ള തെക്കൻ ജാഥയാണ് പത്തനംതിട്ട ജില്ലയിൽ പര്യടനം നടത്തുന്നത്. നാടക ജാഥയെ സ്കൂളിന് വേണ്ടി ഹെഡ് മാസ്റ്റർ സാബു പുല്ലാട്ട് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പൊന്നമ്മ ചാക്കോ , എസ്. രമാദേവി, പി.എസ്.സതീഷ് കുമാർ , ആദർശ വർമ, സി.ഡി.എസ് ചെയർ പേഴ്സൺ ഷീബ, ഡോ. മനു വർഗീസ്, പരിഷത്ത് പ്രവർത്തകരായ വി.എം പ്രകാശ്, ഡോ. ഉഷ കെ. പുതുമന , കെ.ജശങ്കർ ,ടി.ജെ ബാബുരാജ് , ഹരിഹരൻ പിള്ള എന്നിവർ ചേർന്ന് സ്വീകരിച്ചു.