മകളുടെ സഹപാഠിയെ പീഡിപ്പിച്ചു : നാല്‍പ്പത്തിയഞ്ചുകാരന് അഞ്ച് വര്‍ഷം കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മകളുടെ സഹപാഠിയായ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാല്‍പ്പത്തിയഞ്ചുകാരന് തടുവുശിക്ഷ വിധിച്ച് കോടതി. മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ പിതാവ് പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നാദാപുരത്താണ് സംഭവം നടന്നത്. പശുപ്പകടവ് തലയഞ്ചേരി വീട്ടില്‍ ഹമീദി (45)നെയാണ് കോടതി ശിക്ഷിച്ചത്. നാദാപുരം അതിവേഗ പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. അഞ്ച് വര്‍ഷം കഠിന തടവിനാണ് പ്രതിയെ ശിക്ഷിച്ചിരുക്കുന്നത്. അതിനൊപ്പംതന്നെ 20,000 രൂപ പിഴയൊടുക്കണമെന്നും ശിക്ഷാവിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മനഃസാക്ഷിയില്ലാത്ത ചെയ്തിയാണ് പ്രതിയുടെ ഭാഗത്തു നിന്നുമുണ്ടാതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രതി ഒടുക്കേണ്ട പിഴത്തുക പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതിവിധിച്ചിട്ടുണ്ട്. 2021 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മകളുടെ വിവാഹം ക്ഷണിക്കാനാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ഈ സമയം പെണ്‍കുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...