Tuesday, April 8, 2025 8:48 pm

ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ്​ കൊന്ന മാതാവിനെ വീട്ടിലെത്തിച്ച്​ തെളിവെടുത്തു

For full experience, Download our mobile application:
Get it on Google Play

നാ​ദാ​പു​രം : ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ കി​ണ​റ്റി​ൽ എ​റി​ഞ്ഞ്​ കൊ​ല​പ്പ​ടു​ത്തി​യ മാ​താ​വി​നെ വീ​ട്ടി​ലെ​ത്തി​ച്ച്​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന നാ​ദാ​പു​രം സി.​ഐ ഫാ​യി​സ് അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ  കു​ട്ടി​ക​ളു​ട മാ​താ​വ് മും​താ​സി​നെ ആ​വോ​ലം സി.സി.​യു.​പി സ്കൂ​ളി​ന് പി​റ​കി​ലെ മ​ഞ്ഞാം​പു​റ​ത്തെ വീ​ട്ടി​ൽ എ​ത്തി​ച്ച്​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

കൊ​ല​പാ​ത​കം ന​ട​ത്തി​യ രീ​തി കു​ട്ടി​ക​ളെ കി​ണ​റ്റി​ൽ എ​റി​ഞ്ഞ സ്ഥ​ലം  സ​മ​യം എ​ന്നി​വ മും​താ​സ് പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി. സെ​പ്​​റ്റം​ബ​ർ 27ന് ​രാ​ത്രി ഒ​മ്പ​തു മ​ണി​യോ​ടെ​യാ​ണ് മൂ​ന്ന് വ​യ​സ്സു​ള്ള ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ മു​ഹ​മ്മ​ദ് റ​സ്​​വി​ൻ, ഫാ​ത്തി​മ നൗ​ഹ എ​ന്നി​വ​രെ കി​ണ​റ്റി​ൽ എ​റി​ഞ്ഞ്​ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് വീടിന്റെ മു​ക​ൾ​നി​ല​യി​ലാ​ണ് കു​ട്ടി​ക​ളോ​ടൊ​പ്പം ഇ​വ​ർ ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഭ​ർ​തൃ​സ​ഹോ​ദ​രി​യും മാ​താ​വും താ​ഴ​ത്തെ മു​റി​ക​ളി​ലാ​യി​രു​ന്നു. വീ​ടി​ന്​ പി​റ​കു​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്ന് ത​റ​വാ​ട് വീ​ടി​നോ​ട് ചേ​ർ​ന്ന കി​ണ​റ്റി​ൽ എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​വ​ർ പോലീ​സി​നോ​ട് പ​റ​ഞ്ഞു.

ആ​ദ്യം ആ​ൺ​കു​ട്ടി റ​സ്​​വി​നെ​യാ​ണ് കി​ണ​റ്റി​ൽ ഇ​ട്ട​ത്. മു​റി​യി​ൽ തി​രി​ച്ചെ​ത്തി ര​ണ്ടാ​മ​ത്തെ കു​ട്ടി നൗ​ഹ​യെ​യും വെ​ള്ളം കോ​രു​ന്ന കു​ളി​മു​റി​യു​ടെ വി​ട​വി​ലൂ​ടെ കി​ണ​റ്റി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. കൃ​ത്യ​ത്തി​ന് ശേ​ഷം ബ​ന്ധു​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ച ശേ​ഷം ഇ​വ​രും കി​ണ​റ്റി​ൽ ചാ​ടു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ർ മോ​ട്ടോ​ർ പൈ​പ്പി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന മും​താ​സി​നെ ര​ക്ഷ​പ്പെ​ടു​ത്തു​കയാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം റി​മാ​ൻ​ഡി​ലാ​യ പ്ര​തി​യെ വെ​ള്ളി​യാ​ഴ്ച​യാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി നാ​ദാ​പു​രം പോ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. വീ​ട്ടി​ൽ എ​ത്തി​യ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്​​ട​മാ​യ പ്ര​തി വി​കാ​രാ​ധീ​ന​യാ​യി വി​ങ്ങി​പ്പൊ​ട്ടി. ഇ​വ​രെ സ്ഥ​ല​ത്തെ​ത്തി​ച്ച വി​വ​രം അ​റി​ഞ്ഞ് അ​യ​ൽ​വാ​സി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൊഴികളിൽ വ്യക്തത വരുത്താനാണ് ഇ ഡി തന്നെ വിളിപ്പിച്ചതെന്ന് കെ രാധാകൃഷ്ണൻ

0
കൊച്ചി: കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് പലരും നൽകിയ മൊഴികളിൽ വ്യക്തത വരുത്താനാണ്...

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ പദ്ധതി തയ്യാറാക്കും ; മന്ത്രി...

0
തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ പദ്ധതി...

കുളനട ഗ്രാമപഞ്ചായത്ത് പരിധിയിലെ ഞെട്ടൂരില്‍ അങ്കണവാടി കം ക്രഷ് വര്‍ക്കറെ നിയമിക്കുന്നു

0
പത്തനംതിട്ട : കുളനട ഗ്രാമപഞ്ചായത്ത് പരിധിയിലെ ഞെട്ടൂരില്‍ അങ്കണവാടി കം ക്രഷ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
പരിശീലന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ്...