കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷ സാക്ഷി വിസ്താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. രാവിലെ 11 മണിയോടെയാണ് ഹാജരായത്. എട്ടാം പ്രതിയായ നടൻ ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിർഷാ. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് നാദിർഷയേയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായാണ് നാദിർഷയെ വിസ്തരിക്കുന്നത്. മുന്നൂറിലധികം സാക്ഷികളുള്ള കേസിൽ കാവ്യമാധവൻ ഉൾപ്പെടെ 180 സാക്ഷികളുടെ വിസ്താരം പൂർത്തിയായി
നടിയെ ആക്രമിച്ച കേസ് : സാക്ഷി വിസ്താരത്തിന് നാദിർഷ ഹാജരായി
RECENT NEWS
Advertisment