മണിപ്പുരിൽ സംഘർഷങ്ങൾക്കിടെ കൊല്ലപ്പെട്ടയാളുടെ തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണം ; സായുധസേനയ്ക്ക് അന്ത്യശാസനം നൽകി നാഗാസംഘടന

For full experience, Download our mobile application:
Get it on Google Play

ഇംഫാൽ : മണിപ്പുരിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷങ്ങൾക്കിടെ, സായുധ സംഘം കൊന്നയാളുടെ തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് നാഗാ പൗരസമൂഹ സംഘടന അന്ത്യശാസനം നൽകി. കാങ്പോക്പി ജില്ലയിലെ മകുയി അഷാങ് ഗ്രാമത്തിൽ ശനിയാഴ്ചയാണ് അജിൻബൗ (52) എന്നയാൾ കൊല്ലപ്പെട്ടത്. അജിൻബൗവിന്റെ തല കൈയിലേന്തിക്കൊണ്ടുള്ള സായുധസംഘത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് അജിൻബൗവിന്റെ തലയില്ലാത്ത മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഞായറാഴ്ച രാത്രി ഇംഫാലിലെ ജവാഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചത്. ബന്ധുക്കളും സംഘടനയും പോസ്റ്റ്‌മോർട്ടം തടഞ്ഞു.

തല ബന്ധുക്കൾക്ക് വിട്ടുനൽകി അന്തസ്സോടെ സംസ്കാരം നടത്താൻ അനുവദിക്കാതെ പോസ്റ്റ്‌മോർട്ടം നടത്താൻ സമ്മതിക്കില്ലെന്ന് ജോയിന്റ് ട്രൈബ്സ് കൗൺസിൽ മണിപ്പുർ വ്യക്തമാക്കി. സംസ്ഥാന-കേന്ദ്ര സർക്കാരുകളാണ് പുതിയ സംഘർഷങ്ങൾക്ക് ഉത്തരവാദികളെന്നും 48 മണിക്കൂറിനകം തല വീണ്ടെടുത്ത് നൽകിയില്ലെങ്കിൽ കടുത്ത പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പുനൽകി. സംഭവങ്ങളെ ശക്തമായി അപലപിച്ച മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ്, ക്രമസമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടപ്പള്ളി ​ഗണപതി ക്ഷേത്രത്തിൽനിന്ന് വി​ഗ്രഹം കവർന്ന കേസിലെ പ്രതി മറ്റൊരു വീട്ടിൽ ഉരുളി മോഷ്ടിക്കാൻ...

0
കൊച്ചി: ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽനിന്ന് പിച്ചള വിഗ്രഹം മോഷ്ടിച്ച കേസിലെ പ്രതി...

ബഹ്‌റൈനിൽ സഹപ്രവർത്തകനെ വാഹനം കയറ്റിയിറക്കി കൊന്ന ഇന്ത്യൻ പ്രവാസി അറസ്റ്റിൽ

0
മനാമ : സഹപ്രവർത്തകന്‍റെ വാഹനം തടഞ്ഞുനിർത്തി പുറത്തിറക്കിയ ശേഷം വാഹനം ​കയറ്റിയിറക്കി...

കേരളം, കര്‍ണാടക, തെലങ്കാന സർക്കാരുകള്‍ രാജിവെച്ചാൽ ഞാനും രാജിവെക്കാം ; ഹിമന്ത ബിശ്വ ശർമ്മ

0
ഗുവാഹത്തി : കേരളം, കർണാടകം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ...

ഇടുക്കിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായി തകർന്നു ; ആളപയാമില്ല

0
ഇടുക്കി : ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഗ്യാസ് സിലിണ്ടർ...