പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ മൂക്കിനുതാഴെ വിശാലമായ കൊതുകുവളര്‍ത്തല്‍ കേന്ദ്രം. അബാന്‍ ജംഗ്ഷനു സമീപമുള്ള ഹോട്ടലിന്റെ പിന്നിലാണ് മലിനജലം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകുന്നത്. മാലിന്യങ്ങളും ഇവിടെ കുന്നുകൂട്ടി ഇട്ടിരിക്കുകയാണ്.
മിക്ക ഹോട്ടലുകളുടെയും മലിനജലം ശരിയായ രീതിയില്‍ ഒഴുക്കിക്കളയുന്നില്ല. ഇത് ഹോട്ടലിനു സമീപം കെട്ടിക്കിടന്ന് പരിസരമാകെ മലിനമാകുകയാണ്. നഗരമധ്യത്തില്‍ ഇത്തരം കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും നഗരസഭാ അധികൃതര്‍ കണ്ടമട്ട് കാണിച്ചിട്ടില്ല. സിക്ക വൈറസിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം ഉണ്ടായിട്ടും നഗരസഭ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവം കാണിക്കുന്നുണ്ടെന്നാണ് ആരോപണം.