നാഗസാക്കി ദിനം : വൈ  എം സി എ സമാധാന വിദ്യാർത്ഥി സദസ്സ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : രണ്ടാം ലോക മഹാ യുദ്ധത്തിന് പരിസമാപ്തി കുറിച്ച് ജപ്പാനിലെ നാഗസാക്കിയില്‍ അണുബോംബ് വർഷിപ്പിച്ചതിൻ്റെ ഓർമ്മപുതുക്കി സമാധാന വിദ്യാര്‍ത്ഥി സദസ് സംഘടിപ്പിച്ചു. വൈ എംസി എ പത്തനംതിട്ട സബ് റീജിയൺ നേതൃത്വത്തില്‍ വെച്ചൂച്ചിറ സി എം എസ് എൽ പി സ്കൂളിലാണ് സമാധാന വിദ്യാർത്ഥി സദസ്സ് സംഘടിപ്പിച്ചത്. യുദ്ധത്തിൻ്റെ ഓർമ്മകൾ സ്മരിക്കുന്ന സമാധാന ഗാനങ്ങളും സഡാക്കോ കൊക്കുകൾ നിർമ്മിച്ചും സ്‌കിറ്റുകൾ അവതരിപ്പിച്ചും വിദ്യാർത്ഥികൾ സമാധാനത്തിൻ്റെ സന്ദേശം അറിയിച്ചു. ക്നാനായ സഭ ബിഷപ്പ് ഡോ. കുറിയാക്കോസ് മാർ  ഇവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വൈ എം സി എ മുൻ ദേശീയ പ്രസിഡൻ്റ് ലെബി ഫിലിപ് മാത്യൂ  അധ്യക്ഷത വഹിച്ചു.

സമാധാന സന്ദേശങ്ങൾ വിദ്യാർത്ഥികളിലൂടെ സമൂഹത്തിൽ എത്തണമെന്നും വിദ്യാഭ്യാസത്തിലൂടെ നല്ല മനുഷ്യരും സംസ്കാരവും രൂപപ്പെടുകയും സമാധാന ഐക്യ മനോഭാവങ്ങൾ വിദ്യാർഥികളിൽ ഉണ്ടാക്കിയെടുക്കുവാൻ അനുയോജ്യമായ പരിശീലനങ്ങൾ പാഠപദ്ധതിയിൽ ഉണ്ടാകണമെന്നും ബിഷപ്പ് പറഞ്ഞു. മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ചെയർമാൻ പ്രൊഫ അലക്സ് തോമസ് സമാധാന സന്ദേശം നൽകി. ചീഫ് കോ ഓർഡിനേറ്റർ സാബു പുല്ലാട് ഐക്യ സന്ദേശം നൽകി. റവ  സോജി വറുഗീസ് ജോൺ, അനുഗ്രഹ സന്ദേശം നൽകി. ടീ എസ് തോമസ്, ബിജുമോൻ കെ സാമുവേൽ, രാജു ജോൺ , പി ടീ മാത്യൂ, ജോമോൻ തെള്ളിയിൽ, സാബു മാത്യൂ, അലക്സ് വര്‍ഗീസ്, ഷൈനു ചാക്കോ, ഷൈനി ജോർജ്, ആഷിക് പീടികപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...