പത്തനംതിട്ട : ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നിർവാഹക സമിതി അംഗമായി നഹാസ് പത്തനംതിട്ടയെ നിയമിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍കൂടിയാണ് ഇദ്ദേഹം. പത്തനംതിട്ടയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായ യുവനേതാവാണ് നഹാസ് പത്തനംതിട്ട.
കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് വൈസ് പ്രസിഡന്റ്, രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ, ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ടെന്നിസ് ക്രിക്കറ്റ് ബോൾ അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ജവഹർ ബാലജന മഞ്ച് ജില്ലാ വൈസ് ചെയർമാൻ തുടങ്ങി നിലവിലുള്ള ചുമതലകൾക്ക് പുറമെയാണ് പുതിയ പദവികൂടി നഹാസിനെ തേടിയെത്തിയത്.