സുനില്‍ ടീച്ചറിന്റെ 195 മത്തെ സ്നേഹഭവനം വിധവയായ സുശീലക്കും പെൺമക്കൾക്കും ലോക വനിതാ ദിനത്തില്‍ സമ്മാനിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യപ്രവർത്തക ഡോക്ടർ എം എസ് സുനിൽ ഭവനം ഇല്ലാത്ത നിരാലംബർക്ക് നിർമ്മിച്ചു നൽകുന്ന 195 മത്തെ സ്നേഹ ഭവനം ലോക വനിതാ ദിനത്തോടനുബന്ധിച്ച് മണ്ണടി കന്നിമല സുകന്യ ഭവനത്തിൽ വിധവയായ സുശീലക്കും രണ്ട് പെൺകുട്ടികൾക്കുമായി നല്‍കി.

വിദേശ മലയാളിയായ മനോജിന്റെ സഹായത്താലാണ് ഭവനം നിര്‍മ്മിച്ചു നല്‍കിയത്. സുശീലയും രണ്ടു പെൺകുട്ടികളും മകനും ഭാര്യയും അടങ്ങിയ അഞ്ചംഗ കുടുംബം വർഷങ്ങളായി കന്നിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെ ചോർന്നൊലിക്കുന്ന മൺകുടിലിൽ ആയിരുന്നു താമസം. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീട്ടു ചെലവിനുമായി ബുദ്ധിമുട്ടിയിരുന്ന സുശീല ഒരു വീടിനായി മുട്ടാത്ത വാതിലുകളില്ല.

ഇവരുടെ ദയനീയസ്ഥിതി നേരിട്ട് മനസ്സിലാക്കിയ സുനില്‍ ടീച്ചർ ഇവർക്ക് രണ്ട് മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഒരു വീട് നിർമ്മിച്ചു നൽകുകയായിരുന്നു. വീടിന്റെ താക്കോൽ ദാനം ലോക വനിതാ ദിനത്തില്‍ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമൽ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ലിൻഡോ.വൈ., സിന്ധു എസ്., കെ.പി. ജയലാൽ., സന്തോഷ് എം സാം., ലിൻസി വർഗീസ് എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...