കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽനൈർമല്യം പദ്ധതി ; പരിശീലന പരിപാടി പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജലസ്രോതസ്സുകൾ ഒറ്റ ദിവസം കൊണ്ട് ക്ളോറിനേറ്റ് ചെയ്യുന്നതിനുള്ള പരിശീലന പരിപാടി പൂർത്തിയായി. 13-ാം വാർഡിലെ കുടുംബശ്രീ പ്രതിനിധികളുടെ പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനി രാജുവിൻ്റെ അദ്ധ്യക്ഷതയിൽ വിജയാ ഗ്രന്ധശാലയിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉത്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ആഫീസിൽ നിന്നും ടെക്നിക്കൽ അസിസ്റ്റൻ്റുമാരായ നസ്സീർ വൈ, കൃഷ്ണകുമാർ, സി. ഡി എസ്സ് വിജിലൻ്റ് ഗ്രൂപ്പ് കൗൺസിലർ സൂസി ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും നടന്ന പരിശീലന പരിപാടികൾക്ക് കുടുംബശ്രീ ചെയർപേഴ്സൺ സിന്ധു സാംകുട്ടി , ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി പിള്ള എന്നിവർ നേതൃത്വം നൽകി. ജലത്തിൻ്റെ ഗുണനിലവാരം, ജലജന്യ രോഗങ്ങൾ, ലഘു പാനീയങ്ങളുടെ ദൂഷ്യവശങ്ങൾ, ജലശുദ്ധീകരണ മാർഗ്ഗങ്ങൾ, എന്നിവയെ കുറിച്ച് പരിസ്ഥിതി ശാസ്ത്ര വിഷയ വിദഗ്ദ്ധ ഡോ.ബിനു കെ.എസ്സ്, ഫുഡ് ടെക്നോളജി വിദഗ്ധ ലക്ഷ്മി സുകുമാരൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാർ, എം. എൽ. എസ് പി മാർ ക്ലാസ്സുകൾ എടുത്തു. ഓരോ വാർഡിലും ക്ലോറിനേഷൻ നടത്തുന്നതിനുള്ള വാളണ്ടിയർ മാരെ തിരഞ്ഞെടുത്ത് തുടർ പരിശീലനം നല്കി ക്ലോറിനേഷൻ പദ്ധതിയുടെ ഭാഗമാക്കി നിശ്ചിത ഇടവേളകളിൽ ആരോഗ്യ വകുപ്പിൻ്റെ മേൽ നോട്ടത്തിൽ ക്ലോറിനേഷൻ നടത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. എല്ലാ വാർഡുകളിലും ക്ലോറിനേഷൻ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടുന്ന കിറ്റുകളും വിതരണം ചെയ്യുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...