ആലപ്പുഴ: പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെക്കൊന്നു പോലീസുകാരന്റെ ഭാര്യ ജീവനൊടുക്കിയ കേസിന്റെ കുറ്റപത്രം ഈമാസമവസാനം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണസംഘം.ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.യുടെ നേതൃത്ത്വത്തിലുള്ള അന്വേഷണം പൂര്‍ത്തിയായിവരുകയാണ്. ശാസ്ത്രീയത്തെളിവുകളുടെ പരിശോധന വിവിധ ലാബുകളില്‍ നടക്കുന്നുണ്ട്. പരിശോധനാറിപ്പോര്‍ട്ടുകൂടി ലഭിച്ചശേഷം കുറ്റപത്രം സമര്‍പ്പിക്കും. ആത്മഹത്യനടന്ന ക്വാര്‍ട്ടേഴ്‌സില്‍ പോലീസുകാരന്‍ ഒളിപ്പിച്ചുസ്ഥാപിച്ച നിലയിലുണ്ടായിരുന്ന സി.സി.ടി.വി.യും ശാസ്ത്രീയ പരിശോധനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ടും ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.മക്കളെക്കൊന്നു യുവതി സംഭവവുമായി ബന്ധപ്പെട്ടു പോലീസുകാരനായ റെനീസിന്റെ കാമുകിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവര്‍ക്കു ജാമ്യംലഭിച്ചതിനെത്തുടര്‍ന്നു കഴിഞ്ഞദിവസം ജയിലില്‍നിന്നു പുറത്തിറങ്ങി. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റുചെയ്തത്.
പോലീസുകാരന്റെ ഭാര്യ മക്കളെക്കൊന്ന് ജീവനൊടുക്കിയ സംഭവം : കാമുകിക്കു ജാമ്യം – കുറ്റപത്രം ഈമാസം
RECENT NEWS
Advertisment