പോലീസുകാരന്റെ ഭാര്യ മക്കളെക്കൊന്ന് ജീവനൊടുക്കിയ സംഭവം : കാമുകിക്കു ജാമ്യം – കുറ്റപത്രം ഈമാസം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെക്കൊന്നു പോലീസുകാരന്റെ ഭാര്യ ജീവനൊടുക്കിയ കേസിന്റെ കുറ്റപത്രം ഈമാസമവസാനം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണസംഘം.ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.യുടെ നേതൃത്ത്വത്തിലുള്ള അന്വേഷണം പൂര്‍ത്തിയായിവരുകയാണ്. ശാസ്ത്രീയത്തെളിവുകളുടെ പരിശോധന വിവിധ ലാബുകളില്‍ നടക്കുന്നുണ്ട്. പരിശോധനാറിപ്പോര്‍ട്ടുകൂടി ലഭിച്ചശേഷം കുറ്റപത്രം സമര്‍പ്പിക്കും. ആത്മഹത്യനടന്ന  ക്വാര്‍ട്ടേഴ്‌സില്‍ പോലീസുകാരന്‍ ഒളിപ്പിച്ചുസ്ഥാപിച്ച നിലയിലുണ്ടായിരുന്ന സി.സി.ടി.വി.യും ശാസ്ത്രീയ പരിശോധനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ടും ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.മക്കളെക്കൊന്നു യുവതി സംഭവവുമായി ബന്ധപ്പെട്ടു പോലീസുകാരനായ റെനീസിന്റെ കാമുകിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവര്‍ക്കു ജാമ്യംലഭിച്ചതിനെത്തുടര്‍ന്നു കഴിഞ്ഞദിവസം ജയിലില്‍നിന്നു പുറത്തിറങ്ങി. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റുചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...